Prince Movie : റിലീസിന് മുമ്പേ നൂറ് കോടി നേടി ശിവകാർത്തികേയൻ ചിത്രം പ്രിൻസ്

ചിത്രത്തിൻറെ തമിഴ് പതിപ്പിന്റെ തീയേറ്റർ അവകാശങ്ങൾക്ക് 45 കോടി രൂപയും ഓഡിയോ അവകാശങ്ങൾക്ക് 4 കോടി രൂപയും ലഭിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 7, 2022, 05:14 PM IST
  • റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ സാറ്റ്‌ലൈറ്റ് അവകാശങ്ങൾ വിറ്റ് പോയത് 40 കോടി രൂപയ്ക്കാണ്.
  • ചിത്രത്തിൻറെ തമിഴ് പതിപ്പിന്റെ തീയേറ്റർ അവകാശങ്ങൾക്ക് 45 കോടി രൂപയും ഓഡിയോ അവകാശങ്ങൾക്ക് 4 കോടി രൂപയും ലഭിച്ചു.
  • ഇതിനോടൊപ്പം ചിത്രത്തിൻറെ തെലുഗു പതിപ്പിന്റെ അവകാശങ്ങൾക്ക് കൂടിയാണ് ചിത്രം 100 കോടി രൂപ നേടിയത്. ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 21 ന് തീയേറ്ററുകളിൽ എത്തും.
Prince Movie : റിലീസിന് മുമ്പേ നൂറ് കോടി നേടി ശിവകാർത്തികേയൻ ചിത്രം പ്രിൻസ്

ശിവകാർത്തികേയൻ നായകനായി പുതിയ ചിത്രം പ്രിൻസ് റിലീസിന് മുമ്പ് തന്നെ 100 കോടി രൂപ നേടിയതായി റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ സാറ്റ്‌ലൈറ്റ് അവകാശങ്ങൾ വിറ്റ് പോയത് 40 കോടി രൂപയ്ക്കാണ്. ചിത്രത്തിൻറെ തമിഴ് പതിപ്പിന്റെ തീയേറ്റർ അവകാശങ്ങൾക്ക് 45 കോടി രൂപയും ഓഡിയോ അവകാശങ്ങൾക്ക് 4 കോടി രൂപയും ലഭിച്ചു. ഇതിനോടൊപ്പം ചിത്രത്തിൻറെ തെലുഗു പതിപ്പിന്റെ അവകാശങ്ങൾക്ക് കൂടിയാണ് ചിത്രം 100 കോടി രൂപ നേടിയത്. ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 21 ന് തീയേറ്ററുകളിൽ എത്തും.

അനുദീപ് കെ.വി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് ഈ മാസം ആദ്യം പൂർത്തിയായിരുന്നു. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശിവകാർത്തികേയൻ ചിത്രമാണ് പ്രിൻസ്.  'പ്രിൻസി'ന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ആണ്. ശിവകാർത്തികേയൻ ചിത്രങ്ങൾക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് ചിത്രത്തിന്റെ ഡിജിറ്റല്‍- സാറ്റ്ലൈറ്റ് അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ട്.  40 കോടി രൂപയ്ക്കാണ് ചിത്രത്തിൻറെ ഡിജിറ്റൽ സാറ്റ്‌ലൈറ്റ് അവകാശങ്ങൾ വിറ്റ് പോയത്. തിയേറ്ററുകളിൽ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമായിരിക്കും ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ആരംഭിക്കുക. സാറ്റ്ലൈറ്റ് റൈറ്റ്‍സ് വിജയ്‍ ടിവിക്കാണ്.

ALSO READ: 'ജെസിക്ക' ​ഗാനവുമായി ശിവകാർത്തികേയൻ; 'പ്രിൻസി'ലെ ലിറിക്കൽ ​ഗാനം

ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് പ്രിൻസ്. ചിത്രത്തിന്റെ സംഗീത സംവിധാനം തമൻ എസ് ആണ്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഷൂട്ട് ചെയ്തത്. ഇതാദ്യമായാണ് ശിവകാർത്തികേയന്റേതായി ഒരു തെലുങ്ക് ചിത്രം ഒരുങ്ങുന്നത്. ശിവകാർത്തികേയന്റെ മറ്റ് ചിത്രങ്ങൾ പോലെ തന്നെ ഇതും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

ഒരു ടൂറിസ്റ്റ് ​ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിലെത്തുന്നത്. വിദേശ യുവതിയുമായി ടൂറിസ്റ്റ് ​ഗൈഡായ ശിവകാർത്തികേയൻ പ്രണയത്തിലാകുന്നതാണ് കഥ. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെർ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കരൈക്കുടിയാണ് ചിത്രത്തിന്റെ ലൊക്കേഷൻ. തമിഴ്നാട്ടിൽ ചിത്രത്തിന്റെ വിതരണാവകാശം പ്രമുഖ ബാനറായ ഗോപുരം സിനിമാസ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News