അക്ഷയ് കുമാർ ചിത്രം പൃഥ്വിരാജ് കാണാൻ അമിത് ഷാ എത്തും

അമിത് ഷായ്ക്കൊപ്പം മറ്റ് ചില കേന്ദ്ര മന്ത്രിമാരും മുതിർന്ന രാഷ്ട്രീയ നേതാക്കളും ചിത്രം കാണും എന്ന സൂചനകൾ ഉണ്ട്. ഇന്ത്യയിലെ അവസാന ഹിന്ദു രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്‍റെ കഥ പറയുന്ന സിനിമയാണ് പൃഥ്വിരാജ്. അമിത് ഷാ തന്‍റെ രാഷ്ട്രീയ പ്രസംഗങ്ങളിൽ എപ്പോഴും ആവർത്തിച്ച് ഉപയോഗിക്കുന്ന പേരാണ് പൃഥ്വിരാജ് ചൗഹാന്‍റേത്.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : May 29, 2022, 01:24 PM IST
  • ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ രാജ്യത്തെ ഉന്നതർക്കിടയിൽ ചിത്രം വലിയ ചർച്ചാ വിഷയം ആയിരിക്കുകയാണ്.
  • യാഷ് രാജ് പ്രൊഡക്ഷൻസ് ജൂൺ ഒന്നിന് ഡൽഹിയിൽ വച്ച് ചിത്രത്തിന് ഒരു സ്പെഷ്യൽ സ്ക്രീനിങ്ങ് നടത്തുന്നുണ്ട്.
  • പത്മ പുരസ്കാര ജേതാവായ ഡോക്ടർ ചന്ദ്രപ്രകാശ് ഡ്വിവേദിയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത്.
അക്ഷയ് കുമാർ ചിത്രം പൃഥ്വിരാജ് കാണാൻ അമിത് ഷാ എത്തും

അക്ഷയ് കുമാർ നായകനായി അഭിനയിക്കുന്ന പൃഥ്വിരാജ് എന്ന ചലച്ചിത്രം ജൂൺ 5 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ രാജ്യത്തെ ഉന്നതർക്കിടയിൽ ചിത്രം വലിയ ചർച്ചാ വിഷയം ആയിരിക്കുകയാണ്. ഇപ്പോൾ ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പൃഥ്വിരാജ് കാണും എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിന്‍റെ നിർമ്മാതാക്കളായ യാഷ് രാജ് പ്രൊഡക്ഷൻസ് ജൂൺ ഒന്നിന് ഡൽഹിയിൽ വച്ച് ചിത്രത്തിന് ഒരു സ്പെഷ്യൽ സ്ക്രീനിങ്ങ് നടത്തുന്നുണ്ട്. 

അമിത് ഷായ്ക്കൊപ്പം മറ്റ് ചില കേന്ദ്ര മന്ത്രിമാരും മുതിർന്ന രാഷ്ട്രീയ നേതാക്കളും ചിത്രം കാണും എന്ന സൂചനകൾ ഉണ്ട്. ഇന്ത്യയിലെ അവസാന ഹിന്ദു രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്‍റെ കഥ പറയുന്ന സിനിമയാണ് പൃഥ്വിരാജ്. അമിത് ഷാ തന്‍റെ രാഷ്ട്രീയ പ്രസംഗങ്ങളിൽ എപ്പോഴും ആവർത്തിച്ച് ഉപയോഗിക്കുന്ന പേരാണ് പൃഥ്വിരാജ് ചൗഹാന്‍റേത്. എല്ലാ ഇന്ത്യക്കാരും അദ്ദേഹത്തെപ്പോലെയുള്ള ധീരന്മാരായ രാജാക്കന്മാരുടെ വീര ചരിത്രം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്ന് അമിത് ഷാ പല വേദികളിലും പറഞ്ഞിട്ടുണ്ട്. 

Read Also: Chattambi Movie Teaser : "ഓ ഇടിക്കാനറിയത്തിലെ... അഭിനയിച്ചിട്ട് എന്നാ കാര്യം"; ശ്രീനാഥ് ഭാസിക്ക് പിറന്നാൾ സമ്മാനമായി ചട്ടമ്പിയുടെ ടീസർ

പത്മ പുരസ്കാര ജേതാവായ ഡോക്ടർ ചന്ദ്രപ്രകാശ് ഡ്വിവേദിയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാറാണ് ചിത്രത്തിൽ പൃഥ്വിരാജ് ചൗഹാന്‍റെ വേഷം അവതരിപ്പിക്കുന്നത്. ജൂൺ മൂന്നിന് പുറത്തിറങ്ങുന്ന ഈ ചിത്രം ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക് എന്നീ സൗത്ത് ഇന്ത്യൻ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. അക്ഷയ്ക്ക് പുറമേ സോനു സുഡ്, സഞ്ജയ് ദത്ത്, അലി ഫസൽ തുടങ്ങി ഒരു വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. 2017 ലെ മിസ് വേൾഡ് ജേതാവായ മാനുഷി ചില്ലർ ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും പൃഥ്വിരാജിന് ഉണ്ട്. 

നീണ്ട 18 വർഷത്തെ പഠനത്തിന് ശേഷം വമ്പൻ ബജറ്റിൽ പുറത്തിറങ്ങുന്ന ചിത്രമാണ് പൃഥ്വിരാജ്. എങ്കിലും ചിത്രം വേണ്ട രീതിയിൽ യാഷ് രാജ് പ്രൊഡക്ഷൻസ് പ്രൊമോട്ട് ചെയ്യുന്നില്ലെന്ന് അക്ഷയ് കുമാർ ആരാധകർ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ അമിത് ഷാ ഉൾപ്പെടെയുള്ള കേന്ദ്ര മന്ത്രിമാർ ചിത്രം കണ്ട് അഭിപ്രായം പറയുമ്പോൾ ചിത്രം ദേശീയ തലത്തിൽ വലിയ ചർച്ചാ വിഷയമായി മാറും എന്നാണ് ചലച്ചിത്രം നിരൂപകർ അഭിപ്രായപ്പെടുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News