Priyanka Chopra: Vogue മാഗസിൻ കവറിൽ പ്രിയങ്ക ചോപ്ര അണിഞ്ഞ കുഞ്ഞന്‍ മാലയുടെ വില കേട്ട് അമ്പരന്ന് ആരാധകര്‍....!!

Vogue India മാഗസിന്‍റെ  ഏറ്റവും പുതിയ പതിപ്പിന്‍റെ  കവർ ഗേളായി പ്രിയങ്ക ചോപ്ര (Priyanka Chopra) പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ,  പ്രിയങ്ക അണിഞ്ഞിരുന്ന കുഞ്ഞന്‍ മാല ചർച്ചയായിരിയ്ക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Sep 3, 2021, 04:09 PM IST
  • Vogue India മാഗസിന്‍റെ കവര്‍ ചിത്രം പ്രിയങ്ക ചോപ്ര തന്നെയാണ് ഇസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
  • ചിത്രം പുറത്തുവന്നതോടെ താരം അണിഞ്ഞിരുന്ന കുഞ്ഞന്‍ മാല ( മംഗല്യസൂത്ര) ആയി ചര്‍ച്ചാവിഷയം.
  • ഇറ്റാലിയൻ ബ്രാൻഡായ ബുൽഗറി പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലാണ് ഇത്.
Priyanka Chopra: Vogue മാഗസിൻ കവറിൽ പ്രിയങ്ക ചോപ്ര അണിഞ്ഞ കുഞ്ഞന്‍ മാലയുടെ വില കേട്ട് അമ്പരന്ന് ആരാധകര്‍....!!

Vogue India മാഗസിന്‍റെ  ഏറ്റവും പുതിയ പതിപ്പിന്‍റെ  കവർ ഗേളായി പ്രിയങ്ക ചോപ്ര (Priyanka Chopra) പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ,  പ്രിയങ്ക അണിഞ്ഞിരുന്ന കുഞ്ഞന്‍ മാല ചർച്ചയായിരിയ്ക്കുകയാണ്.

15 വര്‍ഷം മുന്‍പാണ് പ്രിയങ്ക ചോപ്ര ആദ്യമായി Vogue India മാഗസിന്‍റെ കവര്‍ ഗേളായി ആദ്യം എത്തിയത്. ഇതിനോടകം 11 തവണ പ്രിയങ്ക ചോപ്ര   (Priyanka Chopra) മാഗസിന്‍റെ കവര്‍ ഗേളായി.

എന്നാല്‍ ഇത്തവണത്തെ കവര്‍  ചിത്രം ഇത്തിരി പ്രത്യേകതകള്‍ നിറഞ്ഞതാണ്‌. അന്താരാഷ്ട്ര ജ്വല്ലറി ബ്രാൻഡായ  ബുൾഗറിയുടെ  അംബാസിഡറായാതിനുശേഷമുള്ള  ചിത്രമാണ്‌ ഇത്.  ഇറ്റാലിയന്‍  ബ്രാൻഡായ ബുൾഗറിയുടെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറാണ് പ്രിയങ്ക ചോപ്ര ജോനാസ്.

Vogue India മാഗസിന്‍റെ കവര്‍ ചിത്രം  പ്രിയങ്ക ചോപ്ര തന്നെയാണ് ഇസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  ചിത്രം പുറത്തുവന്നതോടെ  താരം അണിഞ്ഞിരുന്ന കുഞ്ഞന്‍ മാല ( മംഗല്യ സൂത്ര) ആയി ചര്‍ച്ചാവിഷയം.  ഇറ്റാലിയൻ ബ്രാൻഡായ ബുൽഗറി പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലാണ് ഇത്.  

ഇറ്റാലിയന്‍  ബ്രാൻഡായ ബുൾഗറി ഇന്ത്യന്‍ സംസ്കാരവുമായി ചേര്‍ന്ന്  അവതരിപ്പിക്കുന്ന  മംഗല്യസൂത്രയാണ് പ്രിയങ്ക അണിഞ്ഞിരുന്നത്.  

 വൃത്താകൃതിയിലുള്ള കറുത്ത ഗോമേദകം ചേർത്തതും ഒപ്പം ചെറുതും വലുതുമായ   വജ്രങ്ങൾ കൊണ്ട് അലങ്കരിച്ചതുമായ 18 ക്യാരറ്റ് മാലയാണ് ബുൽഗറിയുടെ ലേറ്റസ്റ്റ് ഡിസൈന്‍.  ഇന്ത്യയുടെ  പാരമ്പര്യവും ആധുനികതയും ഒരുപോലെ ഒത്തുചേർന്ന ഡിസൈന്‍ ആണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.  ഈ ഡിസൈന്‍ രൂപപ്പെടുത്തിയെടുക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

എന്നാല്‍, ഡിസൈന്‍ മാത്രമല്ല മാലയുടെ വിലയും അതിശയിപ്പിക്കുന്നതാണ്.  അതായത്  മാല കുഞ്ഞനെങ്കിലും  വിലയില്‍ കേമനാണ് എന്ന് ചുരുക്കം ....!!  ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്  താങ്ങാവുന്നതിലും അപ്പുറമാണ് ഈ മംഗല്യസൂത്രയുടെ വില. 3,49,000 രൂപയാണ് ഈ കുഞ്ഞൻ  മംഗല്യസൂത്രയുടെ വില...!! 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News