Santhosh T Kuruvila: "ദൈവമില്ലാത്തവർക്ക് മജിസ്ട്രേറ്റ് ഉണ്ടാവും" - സന്തോഷ് ടി കുരുവിള ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു

കുഞ്ഞികൃഷ്ണന് ലഭിച്ച സമ്മാനങ്ങളുടെ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സന്തോഷിന്റെ പോസ്റ്റ്. 

Written by - Zee Malayalam News Desk | Last Updated : Oct 9, 2022, 03:57 PM IST
  • ചിത്രത്തിലെ കുഞ്ഞികൃഷ്ണന്റെ അഭിനയത്തെ പ്രശംസിച്ച് നിരവധി പേർ രം​ഗത്തെത്തിയിരുന്നു.
  • ഇപ്പോഴിത സിനിമയുടെ നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.
  • കുഞ്ഞികൃഷ്ണന് ലഭിച്ച അവാർഡുകളുടെ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സന്തോഷിന്റെ പോസ്റ്റ്.
Santhosh T Kuruvila: "ദൈവമില്ലാത്തവർക്ക് മജിസ്ട്രേറ്റ് ഉണ്ടാവും" - സന്തോഷ് ടി കുരുവിള ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ന്നാ താൻ കേസ് കൊട്. ചിത്രത്തിലെ പ്രധാനപ്പെട്ട പല കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്ന പുതുമുഖങ്ങളാണ്. ഇന്നുവരെ കണ്ടിട്ടില്ലാത്ത മുഖങ്ങളെ സ്ക്രീനിൽ അവതരിപ്പിച്ചിട്ടും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് ഓരോരുത്തരെയും സ്വീകരിച്ചത്. അതിൽ ഏറ്റവും എടുത്ത് പറയേണ്ടത് ചിത്രത്തിൽ മജിസ്ട്രേറ്റിന്റെ വേഷം ചെയ്ത പി.പി കുഞ്ഞികൃഷ്ണന്റെ അഭിനയമാണ്. 

ചിത്രത്തിലെ കുഞ്ഞികൃഷ്ണന്റെ അഭിനയത്തെ പ്രശംസിച്ച് നിരവധി പേർ രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിത സിനിമയുടെ നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. കുഞ്ഞികൃഷ്ണന് ലഭിച്ച സമ്മാനങ്ങളുടെ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സന്തോഷിന്റെ പോസ്റ്റ്. 

Also Read: Kantara Movie: 'കാന്താരാ' മലയാളത്തിലേക്കും; പ‍ൃഥ്വിരാജ് പ്രൊഡക്ഷൻസ് ചിത്രം കേരളത്തിലെത്തിക്കും

സന്തോഷ് ടി കുരുവിളയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

 

" ദൈവമില്ലാത്തവർക്ക് മജിസ്ട്രേറ്റ് ഉണ്ടാവും " 
ഇത്രമേൽ മനോഹരമായ ബലവത്തായ ഒരു ഭരണഘടന , നീതിന്യായ സംവിധാനമൊക്കെയുള്ള ഒരു രാഷ്ട്രമാണ് നമ്മളുടേത് എന്ന് പേർത്തും പേർത്തും പറയാൻ പ്രേരിപ്പിയ്ക്കുന്നതാണ് സാക്ഷാൽ പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ അവതരിപ്പിച്ച 
" ന്നാ താൻ കേസ് കൊട് " എന്ന സിനിമയിലെ മജിസ്ട്രേറ്റ് കഥാപാത്രം .
ഒരു സാധാരണ പൗരന് , യാതൊരു വിധ സ്വാധീനമോ പ്രിവിലേജോ ലഭിയ്ക്കാത്ത ഒരു ഘട്ടത്തിൽ തികച്ചും അപ്രോച്ചബിൾ ആയിട്ടുള്ള ഒരു സംവിധാനമാണ് കോടതി , ഭരണകൂട സംവിധാനങ്ങളുടെ അൺ എത്തിക്കൽ സ്വാധീനങ്ങളുടെ അപ്പുറത്ത് ഒരു കോടതിയുണ്ട് എന്നത് ഈ രാജ്യത്തിന്റെ ഭരണഘടനയുടെ മനോഹാര്യതയാണ് , അവിടെയാണ് ഒട്ടും പ്രിവിലേജുകളില്ലാത്ത ഒരു സാധാരണക്കാരനും വളരെ ഇൻഫ്ളുവിൻഷ്യൽ ആയിട്ടുള്ള മന്ത്രിയും ഏറ്റുമുട്ടുന്നത്. 
അവിടെ നീതി ബോധമുള്ള ന്യായ യുക്തനായ ഒരു മജിസ്ട്രേറ്റ് !
" ന്നാ താൻ കേസ് കൊട് " എന്ന സിനിമയിലേയ്ക്ക് ഒരു പ്രവേശനം ലഭിയ്ക്കുമ്പോൾ പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്ററിന് കൈമുതലായുള്ളത് ദശകങ്ങളായ് പരിചയിച്ച അധ്യാപന പരിചയമാണ്.
ഇന്ന് ഒരു തദ്ദേശ സ്ഥാപന പ്രതിധിനിയായ് ജന മനസ്സുകളെ നേരിട്ട് ശ്രവിയ്ക്കുമ്പോൾ ഉണ്ടാവുന്ന യാഥാർത്ഥ്യ ബോധ്യം , വസ്തുതകൾ അങ്ങിനെ ഒരു കഥാപാത്രത്തിലേയ്ക്ക് പരിണമിയ്ക്കുമ്പോൾ മാഷ് ആർജ്ജിച്ച കരുത്തും അനുഭവുമാണ് , അത് തന്നെയാണ്  വെള്ളിത്തിരയിൽ പ്രതിഫലിയ്ക്കുന്നത്.
ജീവിതത്തോളം യാഥാർത്ഥ്യമായ് മറ്റൊന്നില്ല , മാഷ് നിങ്ങൾ പ്രതിനിധീകരിയ്ക്കുന്നത് ഒരു സാധാരണക്കാരനെ തന്നെയാണ്. 
അവന്റെ പ്രശ്ന ജീവിതങ്ങളേയാണ്.
ജീവിയ്ക്കുകയായിരുന്നു എന്ന് പറയുന്നത് അക്ഷരാർത്ഥം ശരി !
ഒരായിരം ഭാവുകൾ !''

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News