ബോക്സ്ഓഫീസിൽ തകർപ്പൻ ഓപ്പണിങ്ങുമായി അല്ലു അർജുൻ (Allu Arjun) ചിത്രം 'പുഷ്പ ദി റൈസ് (Pushpa The Rise). റിലീസ് ദിനത്തിൽ 71 കോടി രൂപയുടെ വേൾഡ് വൈഡ് കളക്ഷനാണ് (WorldWideCollection) ചിത്രം നേടിയത്. വിജയ് ചിത്രം മാസ്റ്ററിന്റെയും (Master) സ്പൈഡർമാൻ നോ വേ ഹോമിന്റെയും (Spiderman No Way Home) റെക്കോഡ് ഭേദിച്ചാണ് പുഷ്പ തേരോട്ടം തുടരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംങ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് ചിത്രം സ്വന്തമാക്കിയതായി ചിത്രത്തിന്റെ അണിയപ്രവർത്തകർ അറിയിച്ചു.
സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ഹൈപ്പ് ഉയര്‍ത്തി എത്തിയ ചിത്രമാണ് 'പുഷ്പ'. ആര്യ 2ന് ശേഷം സുകുമാറും അല്ലു അർജുനും ഒന്നിക്കുന്ന ചിത്രത്തിൽ വില്ലനായി മലയാളികളുടെ സ്വന്തം ഫഹദ് ഫാസിൽ കൂടി എത്തിയതോടെ പുഷ്പയ്ക്ക് വമ്പൻ പ്രതീക്ഷയോടെയാണ് സിനിമ ആരാധകർ കാത്തിരുന്നത്. രക്തചന്ദന കടത്തുകാരനായി ഇതുവരെ കാണാത്ത രൂപഭാവാദികളോടെയാണ് അല്ലു അർജുൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ സ്പൈഡര്മാന് നോ വേ ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്. വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്. ആന്ധ്രാപ്രദേശില്‍ നിന്നും തെലുങ്കാനയില്‍ നിന്നും മാത്രം പുഷ്പ 22 മുതല്‍ 24 കോടി വരെ നേടിയതായാണ് റിപ്പോർട്ടുകൾ.
Also Read: Pushpa Review| പ്രതീക്ഷ തെറ്റിച്ചില്ല "പുഷ്പ" അല്ലുവും, ഫഹദും മാസ് കോമ്പോ-റിവ്യൂ
രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗമാണ് റിലീസായിരിക്കുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കിയത്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സാങ്കേതിക കാരണങ്ങളാല്‍ റിലീസ് ദിനത്തില്‍ മലയാളം പതിപ്പ് ഉണ്ടായിരുന്നില്ല. ശനിയാഴ്ചയാണ് കേരളത്തില്‍ മലയാളം പതിപ്പ് പ്രദര്‍ശനം ആരംഭിച്ചത്. സമ്മിശ്ര പ്രതികരണം വന്നിട്ടും അല്ലു ചിത്രത്തെ അത് ബാധിച്ചിട്ടില്ല എന്ന വേണം പറയാൻ. തമിഴ്നാട്ടില്‍ 3.75 കോടിയാണ് ആദ്യദിവസത്തെ കളക്ഷന്‍.
Also Read: Pushpa Movie Review | പുഷ്പയ്ക്ക് നിറം നൽകി അല്ലു അർജുൻ ഷോ ; ഫഹദും കൂടി ചേർന്നപ്പോൾ മണവും ലഭിച്ചു
ഓസ്ട്രേലിയ, യുഎസ് അടക്കമുള്ള പ്രധാന വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും മികച്ച റിപ്പോര്‍ട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പെയ്ഡ് പ്രീമിയറും ആദ്യദിന കളക്ഷനും ചേര്‍ന്ന് അമേരിക്കയില്‍ നിന്നു മാത്രം ചിത്രം 8.5 ലക്ഷം ഡോളര്‍ നേടിയെന്നാണ് കണക്ക്.
മൈത്രി മൂവി മേക്കേഴ്സിന്റെയും (Mythri Movie Makers) മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ (Pushpa) നിര്‍മിച്ചത്. രശ്മിക മന്ദനായാണ് (Rashmika Mandana) ചിത്രത്തിലെ നായിക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.