Puzhu : പുഴുവിന്റെ റിലീസ് ഉടൻ; ചിത്രം സോണി ലിവിലെത്തും

മമ്മൂട്ടിയോടൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 18, 2022, 01:42 PM IST
  • സോണി ലീവിൽ ചിത്രം റിലീസ് ചെയ്യുമെന്ന് മുമ്പ് തന്നെ അറിയിച്ചിരുന്നു.
    മമ്മൂട്ടിയോടൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.
  • നവാഗതയായ രതീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ഡയറക്ട് ഒടിടി റിലീസിന് എത്തുന്ന ആദ്യ മമ്മൂട്ടി ചിത്രമെന്ന പ്രത്യേകതയും പുഴുവിനുണ്ട്.
Puzhu : പുഴുവിന്റെ റിലീസ് ഉടൻ; ചിത്രം സോണി ലിവിലെത്തും

Kochi : മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം പുഴു ഉടൻ റിലീസ് ചെയ്യും. പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സോണി ലീവിൽ ചിത്രം റിലീസ് ചെയ്യുമെന്ന് മുമ്പ് തന്നെ അറിയിച്ചിരുന്നു. മമ്മൂട്ടിയോടൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. നവാഗതയായ രതീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഡയറക്ട് ഒടിടി റിലീസിന് എത്തുന്ന ആദ്യ മമ്മൂട്ടി ചിത്രമെന്ന പ്രത്യേകതയും പുഴുവിനുണ്ട്.  ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസും മമ്മൂട്ടിയുടെ എല്ലാ സിനിമയിലും മേക്കപ്പ് മാനായ എസ് ജോർജും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  മമ്മൂട്ടി ഒരു നെഗറ്റീവ് ഷേയ്ഡുള്ള കഥാപാത്രമായിട്ടാണ് എത്തുന്നതെന്നാണ് ചിത്രത്തിൻറെ ടീസറിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നത്.

ALSO READ: Aaraattu OTT Release: മോഹൻലാലിൻറെ ആറാട്ട് ആമസോൺ പ്രൈമിൽ എത്തുന്നു?

മമ്മൂട്ടിയുടെ നെഗറ്റീവ് ഷെയ്ഡിനെ ചുറ്റിപറ്റി രണ്ട് അഭിപ്രായങ്ങളാണ് നിലവിൽ ഉള്ളത്. ഒന്ന് താരം ഒരു കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന (പീഡോഫയൽ) കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രണ്ടാമതായി നിഷ്ഠൂരനായ പിതാവിന്റെ റോളിലെത്തുമെന്നാണ് (ടോസിക് പേരന്റിങ്) ആരാധകരിൽ ഒരുപക്ഷം പ്രതീക്ഷിക്കുന്നത്. 

 മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനാണ് സഹനിർമാതാവ്. രതീന സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹർഷദും സുഫാസ് ഷറഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയിയാണ് സംഗീതം നൽകുന്നത്. തേനി ഈശ്വരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News