Raayan: റിലീസിനൊരുങ്ങി 'രായൻ'; ധനുഷ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി

Raayan New poster: സംവിധായകനായും നായകനായും ധനുഷ് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൺ പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 27, 2024, 06:49 PM IST
  • ചിത്രം ജൂലൈ 26ന് പ്രദർശനത്തിനെത്തും
  • കേരളത്തിൽ ​ഗോകുലം മൂവീസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നതെന്നാണ് റിപ്പോർട്ട്
Raayan: റിലീസിനൊരുങ്ങി 'രായൻ'; ധനുഷ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി

ധനുഷ് നായകനായി ഉടൻ പ്രദർശനത്തിന് എത്തുന്ന ചിത്രമാണ് രായൻ. സംവിധായകനായും നായകനായും ധനുഷ് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൺ പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്. ജൂൺ 26ന് ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ പുതിയ  പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.

സൺ പിക്ചേഴ്സിന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രം ​ഗോകുലം മൂവീസാണ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. മലയാളത്തിൽ നിന്ന് അപർണ ബാലമുരളി, നിത്യ മേനൻ, കാളിദാസ് ജയാം എന്നിവരും അഭിനയിക്കുന്നു. സുന്ദീപ് കിഷൻ, വരലക്ഷ്മി ശരത്കുമാർ, ദുഷ്റ വിജയൻ, എസ്ജെ സൂര്യ, പ്രകാശ് രാജ്, സെൽവരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ: ഹോളിവുഡ് സ്റ്റൈലല്ല... ഇത് ഇന്ത്യൻ മാർവലെന്ന് ആരാധകർ; ബ്രഹ്മാണ്ഡ ദൃശ്യാനുഭവം ഒരുക്കി കൽക്കി- റിവ്യൂ

ഛായാ​ഗ്രഹണം- ഓം പ്രകാശ്, സം​ഗീതം- എആർ റഹ്മാൻ, നിർമാണം- സൺ പിക്ചേഴ്സ്. എസ്ജെ സൂര്യ ചിത്രത്തിൽ വില്ലനായാണ് എത്തുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് സൂചനകളൊന്നും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിൽ കുക്കായാണ് ധനുഷ് എത്തുന്നതെന്നും മുൻ അധോലോക നായകനാണെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News