Radhe Shyam: പൃഥിരാജിന് നന്ദി പറഞ്ഞ് 'ബാഹുബലി'; രാധേ ശ്യാം നാളെ തിയേറ്ററുകളിൽ

350 കോടിയാണ് ബജറ്റ്. രാധാകൃഷ്ണ കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രത്തിൽ  നായിക പൂജ ഹെഗ്ഡെയാണ്.

Written by - Zee Malayalam News Desk | Last Updated : Mar 10, 2022, 03:52 PM IST
  • സാഹോയ്ക്ക് ശേഷമുള്ള പ്രഭാസിന്റെ പ്രണയ ചിത്രമാണിത്
  • കോവിഡ് സൃഷ്ടിച്ച തിയേറ്റർ പ്രതിസന്ധി രാധേ ശ്യാം എന്ന പ്രഭാസ് ചിത്രത്തിലൂടെ മറികടക്കാമെന്ന് പ്രതീക്ഷയിലാണ് തിയേറ്റർ ഉടമകൾ
  • ത്രില്ലർ ചിത്രമായ സലാർ അടക്കം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് പ്രഭാസിന്റേതായി ഒരുങ്ങുന്നത്
Radhe Shyam: പൃഥിരാജിന് നന്ദി പറഞ്ഞ് 'ബാഹുബലി'; രാധേ ശ്യാം നാളെ തിയേറ്ററുകളിൽ

പലതവണ റിലീസ് മാറ്റിവച്ചെങ്കിലും രാധേ ശ്യാം വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്. ബാഹുബലിക്ക് ശേഷമുള്ള പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രമാണ് രാധേ ശ്യാം..350 കോടിയാണ് ബജറ്റ്. രാധാകൃഷ്ണ കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രത്തിൽ  നായിക പൂജ ഹെഗ്ഡെയാണ്.

വിവിധ ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് അമിതാഭ് ബച്ചൻ, ഡോ. ശിവ രാജ്‌കുമാർ, പൃഥ്വിരാജ്, എസ് എസ് രാജമൗലി എന്നിവരാണ്. ഇവർക്ക് നന്ദി പറഞ്ഞ് പ്രഭാസ് സോഷ്യമീഡിയയിൽ ഇട്ട പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ ചിത്രം തനിക്ക് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്നും പ്രേക്ഷകർക്കും അങ്ങനെ ആയിരിക്കുമെന്നും പ്രഭാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു

ഹസ്തരേഖ വിദഗ്ധനായ വിക്രമാദിത്യയെ പ്രഭാസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജനനം മുതൽ മരണം വരെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അറിയാവുന്ന ആളാണ് വിക്രമാദിത്യ..
പുറത്തുവന്ന ഗാങ്ങളൊക്കെ വമ്പൻ ഹിറ്റായതോടെ ഏറെ പ്രതീക്ഷയോടെയാണ് രാധേ ശ്യാമിൻറെ അണിയറ പ്രവർത്തകർ.ജസ്റ്റിൻ പ്രഭാകറാണ് മനോഹരമായ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മിതൂൺ, അർജിത് സിംങ് മാന്ത്രിക ജോഡികൾ പാടിയ ഗാനം ഇതിനോടകം ഹിറ്റായിരുന്നു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Prabhas (@actorprabhas)

സാഹോയ്ക്ക് ശേഷമുള്ള പ്രഭാസിന്റെ പ്രണയ ചിത്രമാണിത്..കോവിഡ് സൃഷ്ടിച്ച തിയേറ്റർ പ്രതിസന്ധി രാധേ ശ്യാം എന്ന പ്രഭാസ് ചിത്രത്തിലൂടെ മറികടക്കാമെന്ന് പ്രതീക്ഷയിലാണ് തിയേറ്റർ ഉടമകൾ..പ്രണയവും ട്വിസ്റ്റും നിറഞ്ഞ ചിത്രമെന്ന് ട്രെയിലറുകളിൽ നിന്ന് വ്യക്തമാണ്..

പ്രഭാസും അമിതാഭ് ബച്ചനും ഒന്നിക്കുന്നു

പ്രഭാസും അമിതാഭ് ബച്ചനും ഒന്നിക്കുന്ന നാഗ് അശ്വിൻ ചിത്രമായ പ്രോജക്ട് കെയും ഉടനെത്തും. ദീപിക പദുക്കോൾ ആണ് നായിക. അമിതാഭ് ബച്ചനൊപ്പമുള്ള ചിത്രം യാഥാർത്യമാകുന്ന സന്തോഷം പ്രഭാസ് പങ്കുവച്ചിരുന്നു. പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രവും വരാനുണ്ട്.

ആക്ഷൻ ത്രില്ലർ ചിത്രമായ സലാർ അടക്കം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് പ്രഭാസിന്റേതായി ഒരുങ്ങുന്നത്.. അർജുൻ റെഡ്ഡിയും ബോളിവുഡ് റീമേക്ക് കബീർ സിഗും സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വാങ്കയുടെ പുതിയ ചിത്രത്തിലും നായകൻ പ്രഭാസാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

Trending News