Ram Movie Update : റാമിന്റെ യുകെയിലെ ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ ; റാമും സംഘവും ഇനി മൊറോക്കോയിലേക്ക്

 ആകെ 40 ദിവസമാണ് മൊറോക്കോയിൽ ചിത്രത്തിൻറെ ഷൂട്ടിങ് ഉള്ളത്. അതിന് ശേഷം 5 ദിവസം ട്യുണീഷ്യയിലും ചിത്രത്തിൻറെ ഷൂട്ടിങ് ഉണ്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 15, 2022, 05:40 PM IST
  • ഇനി സംഘം ഷൂട്ടിങ്ങിനായി മൊറോക്കോയിലേക്ക് പോകും. ഇതിനിടയിൽ കൊച്ചിയിൽ മൂന്ന് ദിവസത്തെ ഷൂട്ടിങ് ഉണ്ട്.
  • ആകെ 40 ദിവസമാണ് മൊറോക്കോയിൽ ചിത്രത്തിൻറെ ഷൂട്ടിങ് ഉള്ളത്. അതിന് ശേഷം 5 ദിവസം ട്യുണീഷ്യയിലും ചിത്രത്തിൻറെ ഷൂട്ടിങ് ഉണ്ട്.
  • കോവിഡ് രോഗബാധയെ തുടർന്ന് നിന്ന് പോയ ചിത്രത്തിൻറെ ഷൂട്ടിങാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 40 ദിവസങ്ങളാണ് ചിത്രം ലണ്ടനിൽ ഷൂട്ട് ചെയ്തത്.
Ram Movie Update : റാമിന്റെ യുകെയിലെ ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ ; റാമും സംഘവും ഇനി മൊറോക്കോയിലേക്ക്

മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം റാമിന്റെ യുകെയിലെ ഷൂട്ടിങ് മോഹൻലാൽ പൂർത്തിയാക്കി. ഇനി സംഘം ഷൂട്ടിങ്ങിനായി മൊറോക്കോയിലേക്ക് പോകും. ഇതിനിടയിൽ കൊച്ചിയിൽ മൂന്ന് ദിവസത്തെ ഷൂട്ടിങ് ഉണ്ട്. എന്നാൽ ഇതിൽ മോഹൻലാൽ പങ്കെടുക്കുമോയെന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. ആകെ 40 ദിവസമാണ് മൊറോക്കോയിൽ ചിത്രത്തിൻറെ ഷൂട്ടിങ് ഉള്ളത്. അതിന് ശേഷം 5 ദിവസം ട്യുണീഷ്യയിലും ചിത്രത്തിൻറെ ഷൂട്ടിങ് ഉണ്ട്. കോവിഡ് രോഗബാധയെ തുടർന്ന്   നിന്ന് പോയ ചിത്രത്തിൻറെ ഷൂട്ടിങാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 40 ദിവസങ്ങളാണ് ചിത്രം ലണ്ടനിൽ ഷൂട്ട് ചെയ്തത്.

ചിത്രത്തിലെ  സംഘട്ടന രംഗങ്ങൾ ഒരുക്കാൻ എത്തുന്നത് ഹോളിവുഡിലെ പ്രശസ്ത സ്റ്റണ്ട് കോ - ഓർഡിനേറ്റർ പീറ്റർ പെഡ്രേറോയാണ്. പീറ്റർ പെഡ്രേറോ ഇതിനോടകം തന്നെ ചിത്രത്തിൽ പ്രവർത്തിക്കാൻ ആരംഭിച്ച് കഴിഞ്ഞു. മിഷൻ ഇമ്പോസ്സിബിൾ എന്ന ചിത്രത്തിൻറെ മുഴുവൻ സ്റ്റണ്ട് കോ - ഓർഡിനേറ്റിങ് ടീമും റാമിൽ പ്രവർത്തിക്കുന്നുണ്ട്.  മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസ്’, ‘ദി ഹിറ്റ്മാന്റെ ബോഡിഗാർഡ്’, ‘അവഞ്ചേഴ്സ്: ഏജ് ഓഫ് അൾട്രോൺ’ എന്നീ ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തത് പീറ്റർ പെഡ്രേറോ ആയിരുന്നു. 

ALSO READ: Ram Movie : റാമിൽ മോഹൻലാൽ റോ ഏജന്റ്? ജീത്തു ജോസഫ് ചിത്രത്തിൻറെ പുത്തൻ അപ്‌ഡേറ്റ്

ചിത്രത്തിൽ  മോഹൻലാൽ റോ ഏജന്റായി ആണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ റാം മോഹൻ ഐപിഎസ് എന്ന റോ ഏജന്റായി മോഹൻലാൽ എത്തുമെന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ലോകത്താകമാനം ആറ് സ്ഥലങ്ങളിലായി നടന്ന ആറ് കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കുന്നതാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി ആണ് മോഹൻലാൽ എത്തുന്നത്. എന്നാൽ ചിത്രത്തിൽ റോ ഏജന്റായി ആണ് മോഹൻലാൽ എത്തുന്നത് എന്നതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഇനിയും ഉണ്ടായിട്ടില്ല.

ചിത്രത്തിൻറെ ഷൂട്ടിങ് ആഗസ്റ്റ് ആദ്യം പുനരാരംഭിച്ചിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ആഗസ്റ്റിൽ ചിത്രത്തിൻറെ ഷൂട്ടിങ് പുനരാരംഭിച്ചത്. കോവിഡ് രോഗത്തെ തുടർന്നായിരുന്നു ചിത്രത്തിൻറെ ഷൂട്ടിങ് നിർത്തിവെച്ചത്. ചിത്രം പ്രധാനമായും ലണ്ടനിലും മൊറോക്കോയിലുമായി ആണ് ചിത്രീകരിക്കുന്നത്.  2019 ൽ തന്നെ പ്രഖ്യാപിച്ച ചിത്രമായിരുന്നു റാം. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. എന്നാൽ കോവിഡ് രോഗബാധയുടെയും മറ്റും സാഹചര്യത്തിൽ ചിത്രത്തിൻറെ ഷൂട്ടിങ് വൈകുകയായിരുന്നു. 

"അവന് അതിർത്തികളില്ല" എന്ന ടാഗ്ലൈനോട് കൂടിയയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തിയത്.  ഇതൊരു പാൻ ഇന്ത്യ ചിത്രമായിരിക്കുമെന്നും, നിരവധി ഭാഷകളിൽ ഒരുമിച്ച് റിലീസ് ചെയ്യുമെന്നും ഇതിനിടയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വന്‍ ബജറ്റില്‍ ഒരുക്കു ചിത്രം വിവിധ ഭാഷകളിൽ ഒരുപാട് മാറ്റങ്ങളോടെയാവും എത്തുക. റാം 1, റാം 2 എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ ചിത്രത്തിനുണ്ടാകും. അന്യഭാഷയിലെ പ്രമുഖ താരത്തെ സിനിമയിലേക്ക് എത്തിക്കാനും പദ്ധതിയുണ്ടെന്നാണ് സൂചന.

തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.  കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ മൂന്നു ചിത്രങ്ങൾ  ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ട്. ദൃശ്യം , ദൃശ്യം 2, 12th മാന്‍ എന്നീ ചിത്രങ്ങളാണ് അവ. മൂന്നു ചിത്രങ്ങളും വന്‍ വിജയമായിരുന്നു.  തൃഷയെ  ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത്  നായകന്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു. ആ നിര്‍ദ്ദേശത്തിന് പിന്നിലെ കാരണം മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ നായികയുടേത് വളരെ വ്യത്യസ്തമായൊരു വേഷമാണ്. കഥാപാത്രം ഒരു ഡോക്ടറാണ്. അധികം കണ്ടു പരിചയമില്ലാത്തൊരു താരം വേണമെന്നായിരുന്നു ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News