സഞ്ജയ് ദത്തിന്‍റെ ജീവിതം ആസ്പദമാക്കിയൊരുക്കിയ സഞ്ജു റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് രണ്‍ബീറിന് പിന്തുണയുമായി സഞ്ജയ് ദത്തും കൂടെയുണ്ട്. കഴിഞ്ഞ ദിവസം മെഹബൂബ് സ്റ്റുഡിയോയില്‍ നിന്ന് രണ്‍ബീറിനെ ചേര്‍ത്തുപിടിച്ച് പുറത്തിറങ്ങിയ സഞ്ജയ് ദത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. പ്രൊമോഷണല്‍ സോങിന്‍റെ ഷൂട്ടിനാണ് ഇരുവരും സ്റ്റുഡിയോയില്‍ എത്തിയത്.
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ത്രീ ഇഡിയറ്റ്‌സ്, പികെയ്ക്ക് ശേഷം രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന സിനിമ കൂടിയാണിത്. ഹിറാനിയുടെ ഏറ്റവും മികച്ച ചിത്രമാകും സഞ്ജുവെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്‍റെ ആദ്യ ചിത്രമായ റോക്കി മുതല്‍ ഖല്‍നായക്, മുന്നാ ഭായ് എം ബി ബി എസ് തുടങ്ങി അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങള്‍ രണ്‍ബീറിലൂടെ ഓര്‍മിക്കാനാകും. സിനിമയിലെ ഒരുഭാഗത്തിനായി ശരീരഭാരം കൂട്ടുകയും ചെയ്തു.
മയക്കുമരുന്നിന് അടിമയായതും ജയിലില്‍ പൊലീസുകാര്‍ക്കു മുന്നില്‍ നഗ്‌നായതും അങ്ങനെ സഞ്ജയ് ദത്തിന്‍റെ ജീവിതത്തിലുണ്ടായ അനുഭവങ്ങളെല്ലാം സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. മകനായും സുഹൃത്തായും കാമുകനായുമൊക്കെ സഞ്ജയ് ദത്തിനെ രണ്‍ബീര്‍ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
പരേഷ് രാവല്‍, ദിയ മിര്‍സ, സോനം കപൂര്‍, അനുഷ്‌ക ശര്‍മ്മ, മനീഷ കൊയ്‌രാള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അഭിജിത്ത് ജോഷിയുടെ തിരക്കഥയില്‍ വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ 29ന് ചിത്രം തിയറ്ററുകളിലെത്തും.