Mumbai : രൺവീർസിംഗിന്റെ (Ranveer Singh) ഏറ്റവും പുതിയ ചിത്രം 83 ഈ ക്രിസ്മസിന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. കപിൽ ദേവിന്റെ (Kapil Dev) ക്യാപ്റ്റൻസിയിൽ ഇന്ത്യ 1983 ലെ ക്രിക്കറ്റ് വേൾഡ് കപ്പ് (World Cup) നേടുന്നതാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ രൺവീർ സിംഗ് കപിൽ ദേവായി ആണ് എത്തുന്നത്, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 83.
It’s time………..
83 IN CINEMAS THIS CHRISTMAS. Releasing in Hindi, Tamil, Telugu, Kannada and Malayalam. #ThisIs83.@ikamalhaasan @iamnagarjuna @kabirkhankk@deepikapadukone @Shibasishsarkar #SajidNadiadwala @vishinduri@ipritamofficial #SupriyaYarlagadda pic.twitter.com/8i3tnjTeFI— Ranveer Singh (@RanveerOfficial) September 26, 2021
കബീർ ഖാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ 5 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 83 2020 ഏപ്രിൽ 10ന് റിലീസ് ചെയ്യാനിരുന്ന സിനിമയാണ് 83 എന്നാൽ കൊറോണ (Covid 19) മഹാമാരി മൂലവും ലോക്ക്ഡൗൺ മൂലവും റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.
ALSO READ: Ranveer Singh നായകനാകുന്ന 83 ജൂൺ 4 ന് തീയേറ്ററുകളിലെത്തും
പിന്നീട് 2021 ജൂൺ 4 ന് ചിത്രം തീയേറ്ററുകളിൽ എത്തുകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകാൻ ആരംഭിച്ചതിനെ തുടർന്ന് തീയേറ്ററുകൾ അടക്കുകയും ചിത്രത്തിൻറെ റിലീസ് വീണ്ടും മാറ്റിവെക്കുകയുമായിരുന്നു.
ചിത്രത്തിന്റെ റിലീസിനായി OTT പ്ലാറ്റുഫോമുകൾ 143 കോടി രൂപ ഓഫർ ചെയ്തുവെന്നും, OTT റിലീസിന് ഒരുങ്ങുന്നുവെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും റിലൈൻസ് എന്റർടൈൻമെന്റ് ഗ്രൂപ്പ് സിഇഒ ഈ അപവാദങ്ങളെ തള്ളിക്കളയുകയും തീയേറ്ററിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളൂവെന്നും അറിയിച്ചിരുന്നു.
83 ൽ രൺവീർ സിങ് ഇന്ത്യൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന കപിൽ ദേവായാണ് എത്തുന്നത്. ചിത്രത്തിൽ സുനിൽ ഗവാസ്കറായി താഹിർ രാജ് ഭാസിനും, മോഹിന്ദർ അമർനാഥായി സാകിബ് സലീമും ബൽവീന്ദർ സന്ധുവായി അമ്മി വിർക്കും, സയ്യിദ് കിർമാനിയായി സാഹിൽ ഖട്ടാറും, സന്ദീപ് പാട്ടീലായി ചിരാഗ് പാട്ടീലും ദിലീപ് വെംഗ്സാർക്കറായി ആദിനാഥ് കോത്താരെയും, രവി ശാസ്ത്രിയായി ധൈര്യ കാർവയും, ഡിങ്കർ ശർമ്മയായി കൃതി ആസാദും, യശ്പാൽ ശർമയായി ജതിൻ സർനയും, മദൻ ലാലായി ഹാർഡി സന്ധുവും, റോജർ ബിന്നിയായി നിഷാന്ത് ദാഹിയയും, സുനിൽ വാൽസണായി ആർ ബദ്രിയും എത്തുന്നുണ്ട്.
1983 യിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് പി ആർ മൻ സിങിനെ പങ്കജ് ത്രിപാഠിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ കപിൽ ദേവിന്റെ ഭാര്യയായ റോമി ദേവായി എത്തുന്നത് ദീപിക പദുക്കോണാണ് (Deepika Padukone).
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...