Rain Havoc: ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് 14 കാരന് ദാരുണാന്ത്യം

Kerala Rain Updates: അൽ ഫയാസ് ട്യൂഷന്‍ കഴിഞ്ഞുവരുന്നതിനിടെ വീടിന് സമീപത്തുള്ള മതിലിടിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Written by - Zee Malayalam News Desk | Last Updated : Jun 27, 2024, 09:47 AM IST
  • ആറാട്ട് വഴിയില്‍ ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് 14 കാരന്‍ മരിച്ചു
  • അന്തെക്ക് പറമ്പ് വീട്ടില്‍ അലിയുടെ മകന്‍ അല്‍ ഫയാസ് ആണ് മരിച്ചത്
Rain Havoc: ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് 14 കാരന് ദാരുണാന്ത്യം

ആലപ്പുഴ: ആറാട്ട് വഴിയില്‍ ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് 14 കാരന്‍ മരിച്ചു. അന്തെക്ക് പറമ്പ് വീട്ടില്‍ അലിയുടെ മകന്‍ അല്‍ ഫയാസ് ആണ് മരിച്ചത്. ആലപ്പുഴ ലജ്‌നത്ത് സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അല്‍ ഫയാസ്.

Also Read: കോഴിക്കോട്-ബംഗളൂരു കർണാടക കെഎസ്ആർടിസി ബസ് അപകടം; നിരവധി പേർക്ക് പരിക്ക്

 

അൽ ഫയാസ് ട്യൂഷന്‍ കഴിഞ്ഞുവരുന്നതിനിടെ വീടിന് സമീപത്തുള്ള മതിലിടിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുക്കും. 

ശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

Also Read: ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക; അഫ്ഗാനെ ചുരുട്ടികെട്ടി T20 ഫൈനലിൽ

 

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകളുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി കൊടുത്തിട്ടുണ്ട്.  

Also Read: കർക്കടകത്തിലെ ശുക്ര-സൂര്യ സംയോഗം ചില രാശിക്കാർക്ക് നൽകും വൻ പുരോഗതി.

 

എങ്കിലും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല എന്നാണ് റിപ്പോർട്ട്. ഇടുക്കിയിലും വയനാട്ടിലും കോട്ടയത്തും വിനോദ സഞ്ചാരത്തിനും വിലക്കുണ്ട്.  അവധി നിർദേശം മറികടന്ന് പ്രവർത്തിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ഈ സമയത്ത് ചില ട്യൂഷൻ സെന്ററുകൾ ക്ലാസുകൾ നടത്താൻ തീരുമാനിച്ച വിവരം ശ്രദ്ധയിൽപെട്ടതോടെയാണ് കളക്ടറുടെ ഈ മുന്നറിയിപ്പ്.

Also Read: തടി കുറയ്ക്കാനും വയർ ഒതുക്കാനും കഞ്ഞിവെള്ളം സൂപ്പറാ...

 

ഇടുക്കിയിലെ മുന്നാർ ഉൾപ്പെടെയുള്ള മേഖലയിൽ ഇടവിട്ട് മഴ തുടരുകയാണ്. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി യാത്ര നിരോധനവും തുടരുന്നുണ്ട്. തമിഴ്‌നാട്ടിലേക്ക് ദേവികുളം വഴിയുള്ള പാത മാറ്റി നിർത്തി ആനച്ചാൽ വഴി പോകാനും നിർദേശം നൽകിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News