Shamna Kasim: ചെറിയ പ്രായത്തിലെ പ്രണയം.. ഒരു വര്‍ഷത്തോളം നീണ്ടുനിന്നു! തന്റെ ഫസ്റ്റ് ക്രഷിനെ കുറിച്ച് ഷംന കാസിം

Shamna Kasim First Love: തന്റെ ഫസ്റ്റ് ക്രഷിനെ കുറിച്ച് ഷംന മുൻപ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും വൈറലാകുകയാണ്. 

Written by - Ajitha Kumari | Last Updated : Jun 24, 2024, 08:06 AM IST
  • ഒരു വര്‍ഷത്തോളം നീണ്ടുനിന്നു! തന്റെ ഫസ്റ്റ് ക്രഷിനെ കുറിച്ച് ഷംന കാസിം
  • മലയാളികളുടെ പ്രിയതാരവും തെലുങ്കന്മാരുടെ പൂർണ്ണ എന്ന പേരിൽ അറിയപ്പെടുന്ന നടിയാണ് ഷംന കാസിം
Shamna Kasim: ചെറിയ പ്രായത്തിലെ പ്രണയം.. ഒരു വര്‍ഷത്തോളം നീണ്ടുനിന്നു! തന്റെ ഫസ്റ്റ് ക്രഷിനെ കുറിച്ച് ഷംന കാസിം

Shamna Kasim's First Crush: മലയാളികളുടെ പ്രിയതാരവും തെലുങ്കന്മാരുടെ പൂർണ്ണ എന്ന പേരിൽ അറിയപ്പെടുന്ന നടിയാണ് ഷംന കാസിം.  2022 ൽ വിവാഹിതയായ ഷംനയ്‌ക്ക് കഴിഞ്ഞ വർഷം ഒരു ആൺകുഞ്ഞ് പിറന്നിരുന്നു. ഇപ്പോൾ മകന്റെ കൂടെ ശരിക്കും തിരക്കിലാണ് താരം. ഇതിനിടയിൽ ഡാൻസുമായി തെലുങ്ക് സിനിമയിലും നടി തിളങ്ങിയിരുന്നു.

Also Read:  ജൂലൈ മാസത്തിലെ ഭാഗ്യരാശികൾ ഇവരാണ്, ലഭിക്കും രാജകീയ നേട്ടങ്ങൾ!

ഇപ്പോഴിതാ തന്റെ ഫസ്റ്റ് ക്രഷിനെ കുറിച്ച് ഷംന മുൻപ് പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാകുകയാണ്. ഒരു അഭിമുഖത്തിലാണ് താരം തന്റെ ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. എല്ലാവരുടെയും ജീവിതത്തിൽ ഒരു ഫസ്റ്റ് ക്രഷ് ഉറപ്പായും ഉണ്ടാകുമെന്ന് പറഞ്ഞ താരം തന്റെ ജീവിതത്തിലും അങ്ങനെ ഒന്ന് ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞത്. 

Also Read: സാനിയയും ഷമിയും ഉടൻ വിവാഹം കഴിക്കുമോ? അറിയാം.. സാനിയയുടെ പിതാവിന്റെ പ്രതികരണം!

അത് സ്‌കൂളിൽ പഠിക്കുന്ന സമയത്താണെന്നും ആ പ്രണയം ഒരു വർഷത്തോളം നീണ്ടുനിന്നുവെന്നും താരം അന്ന് പറഞ്ഞിരുന്നു. താൻ ഗേൾസ് സ്‌കൂളിലാണ് പഠിച്ചിരുന്നതെങ്കിലും സ്‌കൂളിന്റെ ഒരു മീറ്റർ ചുറ്റളവിൽ ആൺകുട്ടികളുടെ സ്‌കൂൾ ഉണ്ടായിരുന്നുവെന്നും ആ സ്‌കൂളിന് സമീപത്തുകൂടിയായിരുന്നു താരത്തിന്റെ സ്‌കൂൾ ബസ് പോയിരുന്നതെന്നും പറഞ്ഞ താരം ഒരു ദിവസം അവിടെ ഒരു പയ്യൻ നിൽക്കുന്നുണ്ടായിരുന്നുവെന്നും. അവനോട് താരത്തിന് എന്തോ പ്രത്യേകത തോന്നിയിരുന്നുവെന്നും പറഞ്ഞിരുന്നു. 

Also Read: തടി കുറയ്ക്കാൻ ഉറങ്ങുന്നതിന് മുൻപ് ഈ പാനീയങ്ങൾ സൂപ്പറാ...

അന്ന് മുതൽ എല്ലാ ദിവസവും അതെ സമയത്ത് ആ പയ്യൻ അവിടെ നിൽക്കുമെന്നും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി പ്രണയമായെന്നും താരം പറഞ്ഞു. ഒരു വർഷത്തോളം ഞങ്ങൾ പരസ്പരം കണ്ണുകൾ കൊണ്ട് പ്രണയിച്ചുവെന്ന് പറഞ്ഞ താരം പ്രണയ ദിനത്തിൽ അവൻ കുറെ ചോക്ലേറ്റുകളും റോസാപ്പൂക്കളും ഒരുമിച്ചു അയച്ചുതന്നുവെന്നും അതോടെ തങ്ങളുടെ പ്രണയം നിലച്ചുവെന്നും പറഞ്ഞിരുന്നു. ഈ വാക്കുകയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. 

Also Read: ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ്റെ ഭാര്യ ഉമെ അഹമ്മദ് ഷിഷിർ ആരാണെന്ന്‌ അറിയാം...

മികച്ച ഒരു നർത്തകി കൂടിയായ താരം കുട്ടിക്കാലം മുതലേ ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നുണ്ടായിരുന്നു, നൃത്തത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഷംനയുടെ ആദ്യചിത്രം മഞ്ഞുപോലൊരു പെൺകുട്ടിയാണ്. മലയാളത്തിന് പുറമെ തെലുങ്കിലും അഭിനയിച്ചതോടെയാണ് താരത്തിന് നായികാ പരിവേഷം കിട്ടിയത്. തുടർന്ന് തമിഴിലും തെലുങ്കിലും കന്നഡയിലും താരം സജീവമാകുകയിരുന്നു. തെലുങ്കിലാണ് ഷംന കാസിം തിളങ്ങിയത്. പൂർണ എന്ന പേരിലാണ് അവിടെ അറിയപ്പെട്ടിരുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News