രവി തേജയുടെ ടൈഗർ നാഗേശ്വര റാവുവിൽ നടൻ അനുപം ഖേറും

സ്റ്റുവർട്ട്പുരം എന്ന ഗ്രാമത്തിൽ എഴുപതുകളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 01:38 PM IST
  • സ്റ്റുവർട്ട്പുരം എന്ന ഗ്രാമത്തിൽ എഴുപതുകളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്
  • രവി തേജയുടെ ശരീരഭാഷയും സംസാരവും ഗെറ്റപ്പും എല്ലാം തികച്ചും വ്യത്യസ്തമായിരിക്കും
  • തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്
രവി തേജയുടെ ടൈഗർ നാഗേശ്വര റാവുവിൽ നടൻ അനുപം ഖേറും

വംശിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രവി തേജയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്റെ ചിത്രീകരണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ദേശീയ അവാർഡ് നേടിയ ഇതിഹാസ നടൻ അനുപം ഖേറിനെ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിനായി തിരഞ്ഞെടുത്തു എന്നതാണ് പുതിയ വാർത്ത.

ടൈഗർ നാഗേശ്വര റാവുവിന്റെ നിർമ്മാതാവ് അഭിഷേക് അഗർവാൾ നിർമ്മിച്ച ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ ദ കശ്മീർ ഫയൽസിന്റെ ഭാഗവുമാണ് അനുപം ഖേർ. അദ്ദേഹം വരുന്നതോടെ സിനിമയുടെ കാസ്റ്റിംഗ് നിലവാരം ഉയരുകയും ഹിന്ദി പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിക്കുകയും ചെയ്യും.അഭിഷേക് അഗർവാൾ ആർട്‌സിന്റെ നിർമ്മാതാവ് അഭിഷേക് അഗർവാളിന്റെ ബിഗ് ബജറ്റ് പ്രൊജക്റ്റ്‌ ആണിത്. ടൈഗർ നാഗേശ്വര റാവു എന്ന കുപ്രസിദ്ധ കള്ളന്റെ ജീവചരിത്രമാണ് പ്രമേയം. 

സ്റ്റുവർട്ട്പുരം എന്ന ഗ്രാമത്തിൽ എഴുപതുകളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.രവി തേജയുടെ ശരീരഭാഷയും സംസാരവും ഗെറ്റപ്പും എല്ലാം തികച്ചും വ്യത്യസ്തമായിരിക്കും. നൂപൂർ സനോൻ, ഗായത്രി ഭരദ്വാജ് എന്നിവരാണ് രവി തേജയ്‌ക്കൊപ്പം നായികമാരായി എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

R Madhie ISC ഛായാഗ്രഹണവും ജിവി പ്രകാശ് കുമാർ സംഗീതവും നിർവ്വഹിക്കുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഭാഷണം ശ്രീകാന്ത് വിസ്സയും സഹനിർമ്മാതാവ് മായങ്ക് സിംഘനിയയുമാണ്.അഭിനേതാക്കൾ: രവി തേജ, അനുപം ഖേർ, നൂപുർ സനോൺ, ഗായത്രി ഭരദ്വാജ് തുടങ്ങിയവർ

രചന, സംവിധാനം: വംശി നിർമ്മാതാവ്: അഭിഷേക് അഗർവാൾ ബാനർ: അഭിഷേക് അഗർവാൾ ആർട്സ്അവതാരകൻ: തേജ് നാരായൺ അഗർവാൾ സഹ നിർമ്മാതാവ്: മായങ്ക് സിംഗാനിയ സംഭാഷണങ്ങൾ: ശ്രീകാന്ത് വിസ സംഗീത സംവിധായകൻ: ജി വി പ്രകാശ് കുമാർ DOP: R Madhie പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല പിആർഒ: വംശി-ശേഖർ, ആതിര ദിൽജിത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News