Vijay Sethupathi Attack| വിജയ് സേതുപതിയെ അക്രമിച്ചത് മലയാളി, പ്രകോപനം ഫോട്ടോ എടുക്കുന്നത് സംബന്ധിച്ചുള്ള തർക്കം

വിജയ് സേതുപതിക്കൊപ്പമുണ്ടായിരുന്നവരെയും പ്രതി ആക്രമിച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 4, 2021, 10:05 AM IST
  • വിജയ് സേതുപതിക്കൊപ്പമുണ്ടായിരുന്നവരെയും പ്രതി ആക്രമിച്ചു.
  • സംഭവത്തിൽ കേസിന് താത്പര്യമില്ലെന്നും ജോൺസണെ വിട്ടയക്കണമെന്നും പോലീസിനോട് വിജയ് സേതുപതി
  • ഇന്നലെ രാത്രി ജോൺസൺ സ്റ്റേഷനിലായിരുന്നു തുടർന്ന് സുഹൃത്തുക്കളെത്തി ആൾ ജാമ്യത്തിൽ വിടുകയായിരുന്നു.
Vijay Sethupathi Attack| വിജയ് സേതുപതിയെ അക്രമിച്ചത് മലയാളി, പ്രകോപനം ഫോട്ടോ എടുക്കുന്നത് സംബന്ധിച്ചുള്ള തർക്കം

ബാംഗ്ലൂർ: ബാംഗ്ലൂർ വിമാനത്താവളത്തിൽ നടൻ വിജയ് സേതുപതിക്ക് നേരെ ആക്രമണം. ബാഗ്ലൂർ മലയാളി ജോൺസൺ എന്നയാളാണ് താരത്തിനെ അക്രമിക്കാൻ ശ്രമിച്ചത്.

ചെന്നൈയിൽ നിന്ന് ഫ്ലൈറ്റിൽ വെച്ച് തന്നെ വാക്കു തർക്കമുണ്ടായിരുന്നെന്നും തുടർന്ന് ബാംഗ്ലൂരിൽ വിമാനമിറങ്ങിയതോടെയാണ് വഴക്ക് വലുതായതെന്നും പോലീസ് പറയുന്നു. ഇയാൾ മദ്യപിച്ചിരുന്നതിനാൽ വിജയ് സേതുപതി ഒഴിഞ്ഞു മാറുകയായിരുന്നു. ഇതേ തുടർന്ന് ജോൺസൺ അക്രമത്തിന് മുതിരുകയായിരുന്നെന്നാണ് സൂചന.

ALSO READ : Kanakam Kaamini Kalaham| അത് ഭ്രാന്തൻമാരുടെ ഹോട്ടലാ ഒാടി രക്ഷപ്പെട്ടോ- ചിരി ഉണർത്തി കനകം കാമിനി കലഹം ട്രയിലർ

വിജയ് സേതുപതിക്കൊപ്പമുണ്ടായിരുന്നവരെയും പ്രതി ആക്രമിച്ചു. എന്നാൽ സംഭവത്തിൽ കേസിന് താത്പര്യമില്ലെന്നും ജോൺസണെ വിട്ടയക്കണമെന്നും പോലീസിനോട് വിജയ് സേതുപതി പറഞ്ഞതായാണ് സൂചന. എങ്കിലും പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ALSO READ : Kurup : "ഞാൻ എന്തായാലും ജയിലിൽ പോകില്ല" കുറുപ്പിന്റെ ട്രയലർ പുറത്തിറങ്ങി

ഇന്നലെ രാത്രി ജോൺസൺ സ്റ്റേഷനിലായിരുന്നു തുടർന്ന് സുഹൃത്തുക്കളെത്തി ആൾ ജാമ്യത്തിൽ വിടുകയായിരുന്നു. ബാഗ്ലൂരിൽ ബിസിനസ് നടത്തുന്നയാളാണ് ജോൺസൺ എന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News