സൈനികത്താവളങ്ങൾ പരസ്പരം ഉപയോഗിക്കാനുള്ള കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യയും റഷ്യയും

അറ്റക്കുറ്റപ്പണികള്‍, ഇന്ധനം നിറയ്ക്കല്‍ തുടങ്ങിയവയ്ക്കും മറ്റ് സേനവനങ്ങള്‍ക്കുമായി പരസ്പരം സേനാ താവളങ്ങള്‍ ഉപയോഗിക്കാന്‍ ഇതുവഴി ഇരുരാജ്യങ്ങള്‍ക്കും സാധിക്കും

Last Updated : Jul 22, 2020, 06:50 PM IST
സൈനികത്താവളങ്ങൾ പരസ്പരം ഉപയോഗിക്കാനുള്ള കരാറിൽ  ഒപ്പിടാനൊരുങ്ങി ഇന്ത്യയും റഷ്യയും

സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള ഉടമ്പടിയിൽ ഇന്ത്യയും റഷ്യയും ഉടന്‍ ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുവഴി ഇരുരാജ്യങ്ങളുടെയും വ്യോമ- നാവിക സേനകള്‍ക്ക് പരസ്പരം സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. 

അറ്റക്കുറ്റപ്പണികള്‍, ഇന്ധനം നിറയ്ക്കല്‍ തുടങ്ങിയവയ്ക്കും മറ്റ് സേനവനങ്ങള്‍ക്കുമായി പരസ്പരം സേനാ താവളങ്ങള്‍ ഉപയോഗിക്കാന്‍ ഇതുവഴി ഇരുരാജ്യങ്ങള്‍ക്കും സാധിക്കും. ഇതോടൊപ്പം ഇന്ത്യ- റഷ്യ സംയുക്ത സൈനിക പരിശീലനവും ശക്തിപ്പെടുത്തും.

Also Read: നേപ്പാള്‍ രാഷ്ട്രീയ പ്രതിസന്ധി;വെള്ളപ്പൊക്ക രക്ഷാ പ്രവര്‍ത്തനം കണക്കിലെടുത്ത് ഭരണകക്ഷിയുടെ നേതൃയോഗം വീണ്ടും മാറ്റി!

നിലവില്‍ അമേരിക്ക, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ സമാനമായ ലോജിസ്റ്റിക് കരാര്‍ ഒപ്പിട്ടിരുന്നു. റഷ്യയ്ക്ക് പുറമേ ജപ്പാനുമായും സമാനമായ കരാറിലേര്‍പ്പെടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ കരാര്‍ ഒപ്പിട്ടേക്കുമെന്നാണ് സൂചനകള്‍. കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരങ്ങള്‍. വാര്‍ഷിക ഉച്ചകോടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിന്‍ ഇന്ത്യയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

Trending News