RRR Movie Producer : സിനിമ ടിക്കറ്റുകളുടെ വില കുറയ്ക്കുന്നത് സംബന്ധിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയെ കാണാനൊരുങ്ങി ആർആർആറിന്റെ നിർമ്മാതാവ്

ടിക്കറ്റുകൾ വില ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്നും, ഇതിന് ഒരു  പരിഹാരം കാണാൻ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയെ കാണുമെന്നും ഡിവിവി എന്റർടൈൻമെന്റ് അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Nov 14, 2021, 09:15 PM IST
  • ചിത്രത്തിൻറെ ടിക്കറ്റുകളുടെ വില കൂട്ടണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിൻറെ നിർമ്മാതാക്കൾ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
  • എന്നാൽ ഈ ആഭ്യൂഹങ്ങൾക്കാണ് ഇപ്പോൾ അന്ത്യമായിരിക്കുന്നത്.
  • ടിക്കറ്റുകൾ വില ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്നും, ഇതിന് ഒരു പരിഹാരം കാണാൻ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയെ കാണുമെന്നും ഡിവിവി എന്റർടൈൻമെന്റ് അറിയിച്ചു.
  • ടിക്കറ്റുകളുടെ വില കുറയ്ക്കുന്നത് ചിത്രത്തെ ബാധിക്കുമെന്നും ഡിവിവി എന്റർടൈൻമെന്റ് പറഞ്ഞു.
RRR Movie Producer : സിനിമ ടിക്കറ്റുകളുടെ വില കുറയ്ക്കുന്നത് സംബന്ധിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയെ കാണാനൊരുങ്ങി ആർആർആറിന്റെ നിർമ്മാതാവ്

Hyderabad : സിനിമാടിക്കറ്റുകളുടെ (Cinema Ticket) വില കുറയ്ക്കുന്ന വിഷയം  സംബന്ധിച്ച്  ആർആർആർ സിനിമയുടെ (RRR Movie) നിർമ്മാതാക്കളായ ഡിവിവി എന്റർടൈൻമെന്റ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി (Andhra Pradesh CHief Minister) ജഗൻ മോഹൻ റെഡ്ഢിയെ (Jagan Mohan Reddy)കാണാൻ ഒരുങ്ങുന്നു. ചിത്രത്തിൻറെ ടിക്കറ്റുകളുടെ വില കൂട്ടണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിൻറെ നിർമ്മാതാക്കൾ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ഈ ആഭ്യൂഹങ്ങൾക്കാണ് ഇപ്പോൾ അന്ത്യമായിരിക്കുന്നത്. ടിക്കറ്റുകൾ ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്നും, ഇതിന് ഒരു  പരിഹാരം കാണാൻ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയെ കാണുമെന്നും ഡിവിവി എന്റർടൈൻമെന്റ് അറിയിച്ചു. ടിക്കറ്റുകളുടെ വില കുറയ്ക്കുന്നത് ചിത്രത്തെ ബാധിക്കുമെന്നും ഡിവിവി എന്റർടൈൻമെന്റ് പറഞ്ഞു.

ALSO READ: Kurup Movie : തമിഴ്നാട്ടിൽ കുറുപ്പിന് വൻ ഡിമാൻഡ്, രജിനി ചിത്രം ഒഴിവാക്കി കുറുപ്പ് പ്രദർശിപ്പിച്ചു

2022 ജനുവരി 7 ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്ന് വരെയുള്ള താര നിരയാണ് അണിനിരക്കുന്ന്. ജൂനിയർ എൻടിആർ (JR NTR) , രാം ചരൺ (Ram Charan) , ആലിയ ഭട്ട്  (Alia Bhatt) , അജയ് ദേവഗൺ (Ajay Devgn) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. 20 നൂറ്റാണ്ടിലെ 2 സ്വാതന്ത്ര്യ സമരസേനാനികളുടെ കഥ പറയുന്ന ചിത്രമാണ് RRR.

ALSO READ: Firoz Chuttipara|ഫിറോസ് ചുട്ടിപ്പാറ കറിവെയ്ക്കാൻ മയിലിനെ വാങ്ങി, ഗ്രിൽ അല്ലെങ്കിൽ കറി,സോഷ്യൽ മീഡിയയിൽ വിവാദപൂരം

 20 നൂറ്റാണ്ടിലെ കഥ പറയുന്ന ചിത്രത്തിൽ വമ്പൻ ഗ്രാഫിക്സുകളാണ് ഒരുക്കിയിരിക്കുന്നത് എന്ന് സൂചന നൽകും വിധമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്ന ഗ്ലിമ്പ്സ് വീഡിയോ തയ്യറായിരിക്കുന്നത്. ഒരു രാജമൗലിചിത്രത്തിൽ വേണ്ട അമാനുഷികമായ പല സീനുകളുമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. 

ALSO READ: Joju George | പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിന് നടൻ ജോജു ജോർജിനെതിരെ കേസ്

നേരത്തെ ഒക്ടോബർ 13 ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ആർആർആർ. എന്നാൽ പിന്നീട് കോവിഡ് രോഗബാധ രൂക്ഷമായത്തിനെ തുടർന്ന് ചിത്രീകരണം വൈകിയതിനാലാണ് ചിത്രത്തിൻറെ റിലീസ് മാറ്റിവെച്ചത്. ചിത്രത്തിൻറെ മലയാളം ഉൾപ്പെടെ നാല് ഭാഷകളുടെ ഡിജിറ്റൽ സ്ട്രീമിങ് റൈറ്റ് സ്വന്തമാക്കിയത് ZEE5 ആണ്. കൂടാതെ സീ നെറ്റുവർക്ക് തന്നെയാണ് ചിത്രത്തിന്ന ഹിന്ദി സാറ്റ്ലൈറ്റ് അവകാശവും സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ സിനിമയുടെ ഹിന്ദിയും ഇംഗ്ലീഷും മറ്റ് വിദേശഭാഷകളുടെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സിനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News