RRR Second Single : രാജമൗലിയുടെ ആർആർആറിലെ പുതിയ ഗാനം നവംബർ പത്തിനെത്തുന്നു

2022 ജനുവരി 7 ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്ന് വരെയുള്ള താര നിരയാണ് അണിനിരക്കുന്ന്. 

Written by - Zee Malayalam News Desk | Last Updated : Nov 6, 2021, 04:43 PM IST
  • ചിത്രത്തിൻറെ ആദ്യ ഗാനം ലോക സൗഹൃദ ദിനത്തിൽ പുറത്തിറങ്ങിയിരുന്നു. ആരാധകർ ഗാനം ഏറ്റെടുക്കുകയും ചെയ്തു.
  • ചിത്രത്തിൻറെ അടുത്ത ഗാനമാണ് ഇപ്പോൾപുറത്തിറങ്ങാനിരിക്കുന്നത് .
  • 2022 ജനുവരി 7 ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്ന് വരെയുള്ള താര നിരയാണ് അണിനിരക്കുന്ന്.
  • ജൂനിയർ എൻടിആർ (JR NTR) , രാം ചരൺ (Ram Charan) , ആലിയ ഭട്ട് (Alia Bhatt) , അജയ് ദേവഗൺ (Ajay Devgn) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
RRR Second Single : രാജമൗലിയുടെ ആർആർആറിലെ പുതിയ ഗാനം നവംബർ പത്തിനെത്തുന്നു

Hyderabad : രാജമൗലിയുടെ (Rajamauli) ഏറ്റവും പുതിയ ചിത്രം ആർആർആറിലെ (RRR) പുതിയ ഗാനം (Second Single) നവംബർ പത്തിന് പുറത്തിറങ്ങുന്നു. ചിത്രത്തിൻറെ ആദ്യ ഗാനം ലോക സൗഹൃദ ദിനത്തിൽ പുറത്തിറങ്ങിയിരുന്നു. ആരാധകർ ഗാനം ഏറ്റെടുക്കുകയും ചെയ്തു. ചിത്രത്തിൻറെ അടുത്ത ഗാനമാണ് ഇപ്പോൾപുറത്തിറങ്ങാനിരിക്കുന്നത് . ട്വിറ്ററിലൂടെയാണ് വിവരണമ് അറിയിച്ചത്.

2022 ജനുവരി 7 ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്ന് വരെയുള്ള താര നിരയാണ് അണിനിരക്കുന്ന്. ജൂനിയർ എൻടിആർ (JR NTR) , രാം ചരൺ (Ram Charan) , ആലിയ ഭട്ട്  (Alia Bhatt) , അജയ് ദേവഗൺ (Ajay Devgn) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. 20 നൂറ്റാണ്ടിലെ 2 സ്വാതന്ത്ര്യ സമരസേനാനികളുടെ കഥ പറയുന്ന ചിത്രമാണ് RRR.

ALSO READ: ഇനി RRR യുഗം, രാജമൗലിയുടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്തിറങ്ങി

ചിത്രത്തിൻറെ നാട്ടു, നാട്ടു എന്ന ഗാനമാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്. ഗാനത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ ഇതിനോടൊപ്പം പുറത്ത് വിട്ടിരുന്നു. ചിത്രത്തിൻറെ ഗ്ലിമ്പ്സ് വീഡിയോ നവംബർ ഒന്നിന് പുറത്ത് വിട്ടിരുന്നു. 20 നൂറ്റാണ്ടിലെ കഥ പറയുന്ന ചിത്രത്തിൽ വമ്പൻ ഗ്രാഫിക്സുകളാണ് ഒരുക്കിയിരിക്കുന്നത് എന്ന് സൂചന നൽകും വിധമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്ന ഗ്ലിമ്പ്സ് വീഡിയോ തയ്യറായിരിക്കുന്നത്. ഒരു രാജമൗലിചിത്രത്തിൽ വേണ്ട അമാനുഷികമായ പല സീനുകളുമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. 

ALSO READ: Ram Charan - Jr NTR's RRR Release : കുറച്ച് താമസം വരും; ആർആർആറിന്റെ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചു

നേരത്തെ ഒക്ടോബർ 13 ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ആർആർആർ. എന്നാൽ പിന്നീട് കോവിഡ് രോഗബാധ രൂക്ഷമായത്തിനെ തുടർന്ന് ചിത്രീകരണം വൈകിയതിനാലാണ് ചിത്രത്തിൻറെ റിലീസ് മാറ്റിവെച്ചത്. ചിത്രത്തിൻറെ മലയാളം ഉൾപ്പെടെ നാല് ഭാഷകളുടെ ഡിജിറ്റൽ സ്ട്രീമിങ് റൈറ്റ് സ്വന്തമാക്കിയത് ZEE5 ആണ്. കൂടാതെ സീ നെറ്റുവർക്ക് തന്നെയാണ് ചിത്രത്തിന്ന ഹിന്ദി സാറ്റ്ലൈറ്റ് അവകാശവും സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ സിനിമയുടെ ഹിന്ദിയും ഇംഗ്ലീഷും മറ്റ് വിദേശഭാഷകളുടെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സിനാണ്.

ALSO READ: വില്ലുമായി നിൽക്കുന്ന രാംചരൺ RRR ൻറെ മറ്റൊരു പോസ്റ്റർ കൂടി പ്രേക്ഷകർ ഏറ്റെടുത്തു

ഡി.വി.വി ധനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. കെ.വി വിജയേന്ദ്ര പ്രസാദിൻറെ കഥയിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ എംഎം കീരവാണിയാണ് സംഗീത സംവിധാനം.  ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത് രുധിരം, രൗദ്രം, രണം എന്നാണ്.  ചിത്രം ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ഒരുക്കുന്നത്.  ചിത്രത്തിന്‍റെ മുതല്‍ മുടക്ക് 450 കോടിയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News