തെലുങ്ക് താരം പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന സലാറിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. 2023 ഡിസംബർ 22നാണ് സലാർ പാർട്ട് 1 സീസ്ഫയർ റിലീസിനെത്തുന്നത്. ഇതേ ദിവസം തന്നെയാണ് ഷാരൂഖ് ഖാൻ നായകനായെത്തുന്ന ഡങ്കിയും തിയേറ്ററുകളിലെത്തുന്നത്. ക്ലാഷ് റിലീസിനൊരുങ്ങുകയാണ് സലാറും ഡങ്കിയും. ബോക്സ് ഓഫീസ് ഹിറ്റ് ആര് നേടും എന്നതാണ് ഇപ്പോൾ സിനിമാ പ്രേമികളുടെ ആകാംക്ഷ.
ഇരു ചിത്രങ്ങളും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. കെജിഎഫ് 2ന് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ വലിയ പ്രതീക്ഷയാണ് സലാറിൽ ആരാധകർക്ക്. മാത്രമല്ല കെജിഎഫുമായി ബന്ധപ്പെടുത്തിയുള്ള ചിത്രമാണിതെന്ന സൂചനയും ലഭിച്ചതോടെ ഡബിൾ ആവേശത്തിലാണ് പ്രേക്ഷകർ. പഠാൻ, ജവാൻ തുടങ്ങിയ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് പിന്നാലെ റിലീസിന് തയാറെടുക്കുന്ന ഷാരൂഖ് ചിത്രമാണ് ഡങ്കി. രാജ്കുമാർ ഹിരണി സംവിധാനം ചെയ്യുന്ന ചിത്രത്തിനായും വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.
കെജിഎഫിന്റെ നിർമാതാക്കളായ ഹൊംബാലെ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ചിത്രത്തിൽ ശ്രുതി ഹാസൻ, ജഗപതി ബാബു, ശ്രിയ റെഡ്ഡി, എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രാജമന്നാർ എന്ന കഥാപാത്രത്തെയാണ് ജഗപതി ബാബു സലാറിൽ അവതരിപ്പിക്കുന്നത്.
Also Read: King Of Kotha Ott: 'കിംഗ് ഓഫ് കൊത്ത' ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?
കെജിഎഫിന്റെ അതെ അണിയറ പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. രവി ബസ്രുർ ചിത്രത്തിന് സംഗീതം നൽകും. അൻപറിവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 2022ൽ ഇതുവരെ ഇന്ത്യയിൽ ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് പ്രശാന്ത് നീലിന്റെ കെജിഎഫ് 2. 100 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം യഷ് ചിത്രം ഏകദേശം 1250 കോടി രൂപ ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയെന്ന് വിക്കിപീഡിയയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.