കാമ കണ്ണോടെയല്ല ഞാൻ അവരെ സ്നേഹിച്ചത്; ഇനി നിത്യ മേനോനെ എനിക്ക് വേണ്ട; തുറന്നടിച്ച് സന്തോഷ് വർക്കി

ആറാട്ട് സിനിമയുടെ റെസ്പോൺസ് എടുക്കാൻ മാധ്യമപ്രവർത്തകർ നിൽക്കുമ്പോഴായിരുന്നു സന്തോഷ് വർക്കി അവിടേക്ക് എത്തുന്നതും "ആറാടുകയാണ്" എന്ന് പറഞ്ഞ് വൈറലാവുകയും ചെയ്‌തത്‌

Written by - Zee Malayalam News Desk | Last Updated : Aug 4, 2022, 02:06 PM IST
  • നിത്യയുടെ വീട്ടുകാർ എന്നെ പോക്സോ കേസിൽ പെടുത്താനായി ശ്രമിച്ചു
  • കഴിഞ്ഞ ദിവസം നിത്യ മേനോൻ സന്തോഷ് വർക്കിക്കെതിരെ രംഗത്തെത്തിയിരുന്നു
  • കോളാമ്പി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് പ്രണയാഭ്യർഥനയും നടത്തി
 കാമ കണ്ണോടെയല്ല ഞാൻ അവരെ സ്നേഹിച്ചത്; ഇനി നിത്യ മേനോനെ എനിക്ക് വേണ്ട; തുറന്നടിച്ച് സന്തോഷ് വർക്കി

ആറാടുകയാണ് എന്ന ഒറ്റ ഡയലോഗിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ട് സിനിമയുടെ റെസ്പോൺസ് എടുക്കാൻ മാധ്യമപ്രവർത്തകർ നിൽക്കുമ്പോഴായിരുന്നു സന്തോഷ് വർക്കി അവിടേക്ക് എത്തുന്നതും "ആറാടുകയാണ്" എന്ന് പറഞ്ഞ് വൈറലാവുകയും ചെയ്‌തത്‌. സോഷ്യൽ മീഡിയയിൽ ആറാട്ട് അണ്ണൻ എന്ന പേരിലാണ് സന്തോഷ് വർക്കി അറിയപ്പെടുന്നത്. അന്ന് മുതൽ സന്തോഷ് വർക്കിയെ ഓരോ സിനിമയുടെ റിലീസിന് മാധ്യമപ്രവർത്തകർ കണ്ടുപിടിക്കുകയും റിവ്യൂ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. 

നിത്യ മേനോനെ തനിക്ക് ഇഷ്ട്മാണെന്ന് പിന്നീട് സന്തോഷ് വർക്കി ഇന്റർവ്യൂകളിൽ വെളിപ്പെടുത്തുകയായിരിക്കുന്നു. നിത്യ മേനോന്റെ പുറകെ ഒരുപാട് നടന്നിട്ടുണ്ടെന്നും പെണ്ണ് ചോദിച്ച് വീട്ടിൽ പോയിട്ടുണ്ടെന്നും പറഞ്ഞ് സന്തോഷ് വർക്കി മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. കഴിഞ്ഞ ദിവസം നിത്യ മേനോൻ 19 (1) (a) സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട നൽകിയ അഭിമുഖങ്ങളിൽ സന്തോഷ് വർക്കിക്കെതിരെ രംഗത്തെത്തിയിരുന്നു.  ഇപ്പോഴിതാ അതിന് മറുപടിയായി സന്തോഷ് വർക്കി തന്നെ എത്തിയിരിക്കുകയാണ്. 

"എൻറെ എൺപത് വയസായ പിതാവിനെ നിത്യ മേനോന്റെ മാതാവ് പരിഹസിച്ചു, അസഭ്യം പറഞ്ഞു, ഇത്രയും കഷ്ടപ്പെട്ട് പുറകെ നടന്ന എന്നെ ഒഴിവാക്കാൻ നമ്പർ ബ്ലോക്ക് ചെയ്യുന്നതിനു പകരം എടുത്തിട്ട് കാര്യം പറഞ്ഞാൽ മതിയായിരുന്നു. എനിക്കിനി നിത്യ മേനോൻ എന്ന പെൺകുട്ടിയെ വേണ്ട, എനിക്ക് ജീവിതത്തിലെ പെൺകുട്ടിയെ തനിക്ക് കിട്ടി അത് നിത്യ മേനോൻ അല്ല. 

നിത്യയുടെ വീട്ടുകാർ എന്നെ പോക്സോ കേസിൽ പെടുത്താനായി ശ്രമിച്ചു. എന്നാൽ ഇവരുടെ പരാതിയെ തുടർന്ന് ബാംഗ്ലൂർ പോലീസ് കമ്മീഷണർ 24 മണിക്കൂറിനുള്ളിൽ സ്ഥലം വിടണമെന്നും പറഞ്ഞു. കാമക്കണ്ണോടെയല്ല ഞാൻ അവരെ കണ്ട് സ്നേഹിച്ചിട്ടുള്ളത്, ഞാൻ ഒരുപാട് സ്നേഹിച്ചു. എനിക്ക് ഫോൺ നമ്പർ പോലും തരാൻ അവർ തയാറായില്ല. കോളാമ്പി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് പ്രണയാഭ്യർഥനയും നടത്തി. എന്നാൽ അവിടെ വെച്ച് തന്നെ അവർ അത് നിരസിക്കുകയും ചെയ്തപ്പോൾ വേദനയുണ്ടായി."

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News