കൊച്ചി : ഓപ്പറേഷൻ ജാവയ്ക്ക് ശേഷം സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന രണ്ടാമത്തെ സിനിമ 'സൗദി വെള്ളക്ക'യുടെ റിലീസ് മാറ്റിവച്ചു. ചിത്രം മെയ് 20ന് തിയറ്ററുകളിലെത്തുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ചില സങ്കേതികപരമായ കാരണങ്ങൾ കൊണ്ട് സിനിമയുടെ റിലീസ് നീട്ടിവെച്ചുയെന്ന് സംവിധായകൻ തരുൺ മൂർത്തി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
"കഴിഞ്ഞ രണ്ട് മൂന്നു ദിവസങ്ങളായി നീളുന്ന മരത്തോൺ മീറ്റിങ്ങുകൾ, ഫോൺ കോളുകൾ, അതിന്റെയെല്ലാം അവസാനം ഞങ്ങളെടുത്ത ആ തീരുമാനം സന്തോഷത്തോടെയും അല്പം നിരാശയോടെയും പങ്കുവെയ്ക്കുകയാണ്" എന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് തരുൺ തന്റെ ചിത്രത്തെ റിലീസ് മാറ്റിവെച്ചതായി അറിയിക്കുന്നത്. എന്നാൽ ഒരുപാട് വൈകാതെ തന്നെ ചിത്രം തിയറ്ററുകളിലെത്തിക്കാൻ ശ്രമിക്കുമെന്ന് സംവിധായകൻ തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ALSO READ : Puzhu Movie OTT Relase : മമ്മൂട്ടിയുടെ പുഴു പറഞ്ഞതിലും നേരത്തെ എത്തി; സോണി ലിവിൽ പ്രദർശനം തുടങ്ങി
ഉൾവശി തിയറ്റേഴ്സിന്റെ ബാനറിൽ തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിന്റെ നിർമാതാവായ സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്. ഓപ്പറേഷൻ ജാവയിൽ ശ്രദ്ധേയമായ കഥപാത്രങ്ങളെ അവതരിപ്പിച്ച ലുക്ക്മാൻ അവറാൻ ബിനു പപ്പു എന്നിവർ സൗദി വെള്ളക്കയിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇരുവരെയും കൂടാതെ സുധി കോപ്പ, ദേവി വർമ്മ, ശ്രന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും.
തരുൺ മൂർത്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ രണ്ട് മൂന്നു ദിവസങ്ങളായി നീളുന്ന മരത്തോൺ മീറ്റിങ്ങുകൾ, ഫോൺ കോളുകൾ, അതിന്റെയെല്ലാം അവസാനം ഞങ്ങളെടുത്ത ആ തീരുമാനം സന്തോഷത്തോടെയും അല്പം നിരാശയോടെയും പങ്കുവെയ്ക്കുകയാണ്.
May 20 ന് സൗദി വെള്ളക്ക തീയേറ്ററുകളിൽ ഉണ്ടാകില്ല
സത്യത്തിൽ ഞങ്ങൾ എല്ലാം അത്രയേറെ ആവേശത്തോടെയുള്ള കാത്തിരിപ്പിലായിരുന്നു ഈ സിനിമ നിങ്ങൾ ഒരോത്തരിലേക്കും എത്തിക്കാൻ,നിങ്ങൾ എല്ലാവരേയും സൗദി വെള്ളക്ക ഒന്ന് കാണിക്കാൻ.
സിനിമ മുഴുവൻ കണ്ട് കഴിഞ്ഞുള്ള നിങ്ങളുടെ മനസും മുഖവും ഒന്ന് കാണാൻ...നിങ്ങളുടെ സംസാരങ്ങൾ കേൾക്കാൻ, കുറിപ്പുകൾ വായിക്കാൻ...
പക്ഷെ..
May 20 എന്ന റിലീസ് തിയതി മുന്നിൽ കണ്ടിറങ്ങിയടത്തു നിന്നും സിനിമ ഒരുപാട് വളർന്നു...
എഴുത്തിലൂടെയും പിന്നീട് ഷൂട്ടിലൂടെയും അതിനു ശേഷം എഡിറ്റിലൂടെയും, ഡബ്ബിലൂടെയും അതിന്റെ മ്യൂസിക് സ്പേസിലൂടെയും ഒടുവിൽ സൗണ്ട് ഡിസൈനിലൂടെയും സൗദി വെളളക്ക വളർന്ന് വളർന്ന് ഇപ്പോൾ ഞങ്ങളെ
മുന്നിൽ നിന്ന് നയിക്കുകയാണ്...
അത് അങ്ങനെയാണ്
ഒരു ഘട്ടം കഴിഞ്ഞാൽ സിനിമയാണ് നമ്മളെ നയിക്കുന്നത്...സിനിമയെ അത്രയേറെ സ്നേഹിച്ചാൽ പല തീരുമാനങ്ങളും സിനിമ സ്വയം എടുക്കുന്ന പോലെ നമുക്ക് തോന്നും..
അങ്ങനെ ഒരു തീരുമാനം തന്നെയാണ് ഇതും.
അതെ May20 ന് സൗദിവെള്ളക്കയുടെ റിലീസ് ഉണ്ടാകില്ല. പക്ഷെ അധികം നീളുമെന്നല്ല അതിനർഥം.
ഒന്ന് പിന്നോട്ട് ആയുകയാണ് ഞങ്ങൾ, വീണ്ടും മുന്നോട്ട് കുതിക്കാൻ .
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.