viral photo: പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി ഷാരൂഖിന്റെ 'മന്നത്ത്'

മഴക്കാലത്തെ ചെറുക്കാനുള്ള മുൻകരുത്തലിന്റെ ഭാഗമായാണ് എന്നാണ് റിപ്പോർട്ട്.  മാത്രമല്ല ഇത് എല്ലാ വർഷവും ചെയ്യാറുണ്ട്.          

Last Updated : Jul 22, 2020, 03:20 PM IST
viral photo: പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി ഷാരൂഖിന്റെ 'മന്നത്ത്'

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങ് ലിസ്റ്റിൽ എപ്പോഴും ഒന്നാമതാണ് നമ്മുടെ ബോളിവുഡ് താരം ഷാറൂഖ് ഖാൻ.  ഇപ്പോഴിതാ ഷാറൂഖിന്റെ മറ്റൊരു ചിത്രമാണ് ഇപ്പോൾ വൈറൽ ആയികോണ്ടിരിക്കുന്നത്.  

താരത്തിന്റെ വീടിന്റെ ചിത്രമാണ്.  അതെന്താ ഇത്ര അതിശയം എന്നായിരിക്കും നിങ്ങൾക്ക് തോന്നുന്നത് അല്ലെ.  എന്നാൽ കാര്യമുണ്ട് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കവർ ചെയ്ത വീടിന്റെ ചിത്രം എന്നതാണ് കൗതുകം.  മുംബൈയിലെ മന്നത്ത് എന്ന വീടിന്റെ ബാൽക്കണിയും വിൻഡോകളുമെല്ലാം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കവർ ചെയ്തിരിക്കുകയാണ്. 

കോറോണ ആയതുകൊണ്ടല്ല കേട്ടോ വരാൻ പോകുന്ന മഴക്കാലത്തെ ചെറുക്കാനുള്ള മുൻകരുത്തലിന്റെ ഭാഗമായാണ് എന്നാണ് റിപ്പോർട്ട്.  മാത്രമല്ല ഇത് എല്ലാ വർഷവും ചെയ്യാറുണ്ടെന്നാണ് റിപ്പോർട്ട്.     

Also read: രഞ്ജിനിയ്ക്ക് ഇത് വ്യത്യസ്തമായ പിറന്നാൾ; അഭിനന്ദനവുമായി സണ്ണി വെയ്ൻ 

മുംബൈയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് മന്നത്ത്.  തങ്ങളുടെ പ്രിയ താരത്തെ ഒരുനോക്കൂകാണാമെന്ന പ്രതീക്ഷയിലാണ് പലരും ഇവിടെ എത്തുന്നത്.  നിരവധിപേരാണ് ഇവിടെയെത്തി ഗേറ്റിനടുത്ത് നിന്ന് സെൽഫികളെടുത്ത് പോകാറുണ്ട്.  ഈ lock down സമയത്ത് താരം കുടുംബത്തോടൊപ്പം വീട്ടിൽ കഴിയുകയാണ്.  

ജൂണിൽ എസ്ആർകെ ബോളിവുഡിൽ 28 വർഷം പൂർത്തിയാക്കിയിരുന്നു. 

More Stories

Trending News