Shashiyum Shakunthalayum: ആർ എസ് വിമൽ നിർമാതാവാകുന്നു; 'ശശിയും ശകുന്തള'യും ഫസ്റ്റ് ലുക്ക് പോസ്റ്റർ

ചിത്രത്തിൽ ഷഹീൻ സിദ്ദിഖ്, സിദ്ദിഖ്, ആർ എസ് വിമൽ, അശ്വിൻ കുമാർ, ബിനോയ്, ബാലാജി, ബിച്ചൽ, നേഹ സലാം, രസ്‌ന പവിത്രൻ, സിന്ധു വർമ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

Written by - Zee Malayalam News Desk | Last Updated : Feb 17, 2023, 04:10 PM IST
  • ആമി ഫിലിംസിന്റെ ബാനറിൽ ആർ എസ് വിമലും സലാം തനിക്കാട്ടും നേഹ സലാമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
  • വിഷ്ണുവാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
  • വിനയൻ എംജെയാണ് ചിത്രത്തിന്റെ എഡിറ്റർ.
Shashiyum Shakunthalayum: ആർ എസ് വിമൽ നിർമാതാവാകുന്നു; 'ശശിയും ശകുന്തള'യും ഫസ്റ്റ് ലുക്ക് പോസ്റ്റർ

എന്ന് നിന്റെ മൊയ്ദീൻ എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ ആർ എസ് വിമൽ നിർമാതാവാകുന്നു. ശശിയും ശകുന്തളയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും വിമൽ തന്നെയാണ്. ബിച്ചാൾ മുഹമ്മദാണ് ശശിയും ശകുന്തളയും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൽ ഷഹീൻ സിദ്ദിഖ്, സിദ്ദിഖ്, ആർ എസ് വിമൽ, അശ്വിൻ കുമാർ, ബിനോയ്, ബാലാജി, ബിച്ചൽ, നേഹ സലാം, രസ്‌ന പവിത്രൻ, സിന്ധു വർമ എന്നിവരാണ് അഭിനയിക്കുന്നത്. 

ആമി ഫിലിംസിന്റെ ബാനറിൽ ആർ എസ് വിമലും സലാം തനിക്കാട്ടും നേഹ സലാമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണുവാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിനയൻ എംജെയാണ് ചിത്രത്തിന്റെ എഡിറ്റർ. കെപിയും പ്രകാശ് അലക്‌സും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് കെപിയാണ്. കലാ സംവിധായകൻ ബസന്ത് പെരിങ്ങോടാണ്.

Also Read: Maaveeran Movie: 'സീനാ സീനാ'... ശിവകാർത്തികേയൻ ചിത്രം 'മാവീരനി'ലെ ആദ്യ ​ഗാനമെത്തി

 

എന്ന് നിന്റെ മൊയ്ദീന് ശേഷം ആർ എസ് വിമൽ പൃഥ്വിരാജിന് വെച്ച് കർണ്ണൻ സിനിമ പ്രഖ്യാപിച്ചിരുന്നു. 300 കോടി ബജറ്റിൽ ചിത്രം ഒരുക്കുമെന്നായിരുന്നു സംവിധായകൻ അന്ന് പ്രഖ്യാപിച്ചത്. പിന്നീട് ചിത്രത്തിൽ നിന്നും പൃഥ്വിരാജ് പിന്മാറുകയും പകരം തമിഴ് താരം ചിയാൻ വിക്രത്തെ വെച്ചുകൊണ്ട് കർണ്ണൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കർണ്ണനുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ഉണ്ടായിട്ടില്ല.'

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News