Oru Anveshanathinte Thudakkam: ഷൈൻ ടോം ചാക്കോയുടെ ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ "ഒരു അന്വേഷണത്തിൻ്റെ തുടക്കം"; ടീസർ പുറത്തിറങ്ങി

Oru Anveshanathinte Thudakkam Teaser: ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസറാണ് ചിത്രം നിർമിക്കുന്നത്. എഴുപതോളം വരുന്ന വൻ താരനിരയുമായാണ് ചിത്രം എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 22, 2024, 07:39 PM IST
  • എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവർത്തകനുമായ ജീവൻ തോമസിൻ്റെ തിരോധാനമാണ് ചിത്രത്തിന്റെ ഇതിവൃത്തം
  • ഷൈൻ ടോം ചാക്കോയാണ് ജീവൻ തോമസിനെ അവതരിപ്പിക്കുന്നത്
Oru Anveshanathinte Thudakkam: ഷൈൻ ടോം ചാക്കോയുടെ ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ "ഒരു അന്വേഷണത്തിൻ്റെ തുടക്കം"; ടീസർ പുറത്തിറങ്ങി

എം.എ. നിഷാദ് അണിയിച്ചൊരുക്കുന്ന കുറ്റാന്വേഷണ ചിത്രമായ "ഒരു അന്വേഷണത്തിൻ്റെ തുടക്കം'' നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിക്കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ താരസമ്പന്നമായ ചിത്രമാണ്. എഴുപതോളം വരുന്ന വൻ താരനിരയുമായാണ് ചിത്രം എത്തുന്നത്.

കോട്ടയം, കുട്ടിക്കാനം, തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നീ ലൊക്കേഷനുകളിലായാണ് ചിത്രം പൂർത്തിയാക്കിയത്. സംവിധായകൻ എംഎ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പിഎം കുഞ്ഞിമൊയ്തീന്റെ സേവന കാലത്ത് അദ്ദേഹം തന്റെ ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങൾ വികസിപ്പിച്ചാണ് നിഷാദ് ചിത്രത്തിന്റെ കഥ രൂപീകരിച്ചത്. ക്രൈം ബ്രാഞ്ച് എസ്പിയായും ഇടുക്കി എസ്പിയായും ദീർഘകാലം സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീൻ.

ALSO READ: ധ്യാൻ ശ്രീനിവാസൻ ചിത്രം 'ഓശാന'യിലെ പുതിയ ​ഗാനം റിലീസ് ചെയ്തു

ഡിഐജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന് വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയിൽ നിന്ന് രണ്ട് തവണ സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്. എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവർത്തകനുമായ ജീവൻ തോമസിൻ്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസുമാണ് ചിത്രത്തിന് ആധാരം.

ഷൈൻ ടോം ചാക്കോയാണ് ജീവൻ തോമസിനെ അവതരിപ്പിക്കുന്നത്. സാസ്വിക, എം.എ. നിഷാദ്, പ്രശാന്ത് അലക്സാണ്ടർ, ഷഹീൻ സിദ്ദിഖ്, ബിജു സോപാനം, ദുർഗാ കൃഷ്ണ, ഗൗരി പാർവ്വതി, അനീഷ് കാവിൽ എന്നിവരാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. സമുദ്രക്കനി, വാണി വിശ്വനാഥ്, സായ് കുമാർ, മുകേഷ്, വിജയ് ബാബു, സുധീർ കരമന, അശോകൻ കലാഭവൻ ഷാജോൺ, അനുമോൾ, ബൈജു സന്തോഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ജോണി ആന്റണി, രമേഷ് പിഷാരടി, ശിവദ, മഞ്ജു പിള്ള, കോട്ടയം നസീർ, കൈലാഷ്, കലാഭവൻ നവാസ്, സുന്ദർ പാണ്ഡ്യൻ, പി. ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ചെമ്പിൽ അശോകൻ, ചാലി പാലാ, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, സാബുഅമി, അനു നായർ, സിനി ഏബ്രഹാം, ദിൽഷാ പ്രസാദ്, മഞ്ജു സുഭാഷ് , ജയകൃഷ്ണൻ, ജയകുമാർ, അനീഷ് ഗോപാൽ, രാജേഷ് അമ്പലപ്പുഴ, ലാലി പി.എം. അനന്ത ലഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, അഞ്ജലീനാ ഏബ്രഹാം, ഭദ്ര, പ്രിയാ രാജീവ്, ജെനി, അഞ്ചു ശ്രീകണ്ഠൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ALSO READ: അർജുൻ അശോകൻ ചിത്രം 'ആനന്ദ് ശ്രീബാല' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

ഛായാഗ്രഹണം: വിവേക് മേനോൻ. ചിത്രസംയോജനം: ജോൺകുട്ടി. സംഗീതം: എം ജയചന്ദ്രൻ. പശ്ചാത്തല സം​ഗീതം: മാർക്ക് ഡി മൂസ്. ഗാനരചന: പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി. ​ഓഡിയോഗ്രാഫി: എം ആർ രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ: ബിനോയ്‌ ബെന്നി. കലാസംവിധാനം: ഗിരീഷ് മേനോൻ. വസ്ത്രാലങ്കാരം: സമീറ സനീഷ്. മേക്കപ്പ്: റോണക്സ് സേവ്യർ. പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി.

ചീഫ് അസോസിയേറ്റ് ഡയറക്ടർ: കൃഷ്ണകുമാർ. അസോസിയേറ്റ് ഡയറക്ടർ: രമേശ്‌ അമാനത്ത്. വിഎഫ്എക്സ്: പിക്ടോറിയൽ. സ്റ്റിൽസ്: ഫിറോസ് കെ ജയേഷ്. ത്രിൽസ്: ഫീനിക്സ് പ്രഭു, ബില്ല ജഗൻ. കൊറിയോഗ്രാഫർ: ബ്രിന്ദ മാസ്റ്റർ. ഡിസൈൻ: യെല്ലോ യൂത്ത്. പിആർ ആൻഡ് മാർക്കറ്റിംഗ്: തിങ്ക് സിനിമ. പിആർഒ: വാഴൂർ ജോസ്, എഎസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News