Ghost Movie: ശിവരാജ് കുമാറിന്റെ ​'ഗോസ്റ്റ്' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

കന്നടക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഒരുക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 25, 2023, 03:21 PM IST
  • ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മഹേന്ദ്ര സിംഹയാണ്.
  • കെ.ജി.എഫ് ഫെയിം ശിവകുമാർ ആണ് കലാസംവിധായകൻ.
  • പ്രശസ്ത സംഗീത സംവിധായകൻ അർജുൻ ജന്യയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
Ghost Movie: ശിവരാജ് കുമാറിന്റെ ​'ഗോസ്റ്റ്' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

കന്നട സൂപ്പർതാരം ശിവരാജ് കുമാറിനെ നായകനാക്കി ബ്ലോക്ക്ബസ്റ്റർ ചിത്രം 'ബീർബൽ' ഫെയിം ശ്രീനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "ഗോസ്റ്റ്". ചിത്രത്തിൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഒക്ടോബർ 19ന് ചിത്രം തിയേറ്ററുകളിലെത്തും. തികച്ചുമൊരു ആക്ഷൻ ഹീസ്റ്റ് ത്രില്ലർ ആയിരിക്കും ​ഗോസ്റ്റ്. കന്നടക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഒരുക്കുന്നത്. 

സന്ദേശ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സന്ദേശ് നാഗരാജ് ആണ് ചിത്രം നിർമ്മിക്കുന്നത്. സാൻഡൽവുഡിലെ കരുനാട ചക്രവർത്തിയായ ശിവരാജ് കുമാർ ചിത്രത്തിന് മസ്തി, പ്രസന്ന വി.എം എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണങ്ങൾ ഒരുക്കുന്നത്. ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മഹേന്ദ്ര സിംഹയാണ്. കെ.ജി.എഫ് ഫെയിം ശിവകുമാർ ആണ് കലാസംവിധായകൻ.

Also Read: Arjun Ashokan: അരുണായി വേറിട്ട ലുക്കിൽ അർജുൻ അശോകൻ; താരത്തിന്‍റെ ജന്മദിനത്തിൽ സ്പെഷൽ പോസ്റ്ററുമായി 'ചാവേർ'

 

പ്രശസ്ത സംഗീത സംവിധായകൻ അർജുൻ ജന്യയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രശസ്തമായ മിനർവ മിൽസിൽ 6 കോടി രൂപയോളം വിലയുള്ള ജയിൽ സെറ്റിലാണ് പ്രധാന രംഗങ്ങൾ അണിയറപ്രവർത്തകർ ചിത്രീകരിച്ചിരിക്കുന്നത്. 

ജയിലർ ആണ് ശിവരാജ് കുമാറിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. രജനികാന്ത് നായകനായ ചിത്രത്തിൽ കാമിയോ റോളിൽ ആണ് ശിവരാജ് കുമാർ എത്തിയത്. ക്ലൈമാക്സിലെ ശിവരാജ് കുമാറിന്റെ രം​ഗങ്ങൾ തിയേറ്ററിൽ വലിയ കയ്യടി നേടിയിരുന്നു. മാസ് സീനുകളാണ് നെൽസൺ ശിവരാജ് കുമാറിനായി ജയിലർ ഒരുക്കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News