തിരുവനന്തപുരം: അരിയിടാതെ തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ ബിരിയാണി ചെമ്പ് പുകഞ്ഞ് കൊണ്ടിരിക്കുമ്പോഴാണ് തമിഴ്നാട്ടിൽ ഒരു ബിരിയാണി ഹിറ്റായത്. കാര്യം ബിരിയാണി അത്ര വലിയ സംഭവമാണോ എന്ന് ആരെങ്കിലും ചോദിച്ചാൽ അതിലൽപ്പം കാര്യമുണ്ടെന്ന് തന്നെ പറയണം. അതാണ് 'കാതൽ ബിരിയാണി'.
നയൻതാര- വിഘ്നേഷ് ശിവൻ ജോഡികളുടെ വിവാഹമാണ് ഒരു പുത്തൻ വിഭവത്തിനെ ഭക്ഷണ പ്രേമികൾക്കായി അവതരിപ്പിച്ചത്. പേര് കേട്ട് ഇതെന്താണെന്ന് ആരെങ്കിലും ചിന്തിച്ചാൽ തെറ്റില്ല. നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന സാക്ഷാൽ ചക്ക തന്നെയാണ് കാതൽ ബിരിയാണിയുടെ ഹൈലൈറ്റ് ഇൻഗ്രീഡിയൻറ്.തമിഴ്നാട്ടിൽ ചക്കക്ക് പറയുന്ന പേരാണ് കാതൽ.
ALSO READ: Nayanthara Wedding: അവരൊന്നിച്ച നിമിഷം, ആരാധകർ കാത്തിരുന്ന നയൻസ്-വിഘ്നേഷ് വിവാഹ ചിത്രങ്ങൾ
കാതൽ ബിരിയാണി മാത്രമല്ല ശുദ്ധ വെജിറ്റേറിയൻ വിഭവങ്ങളും കല്യാണ സദ്യക്ക് മാറ്റ് കൂട്ടിയെന്നാണ് പുറത്ത് വരുന്ന് റിപ്പോർട്ടുകൾ. ഇതിൽ പനീർ പട്ടാണി കറി, അവിയൽ, മോര്, മിക്കൻ ചെട്ടിനാട് കറി, ചീപ്പക്കിഴങ്ങ് പുളി കൊഴമ്പ്, പൂണ്ട് മിളകാ രസം, ബ്രഡ് ഹൽവാ, ഇളനീർ പായസം എന്നിവയൊക്കെയായിരുന്നു സദ്യയിലെ ഹൈലൈറ്റ്.
മഹാബലിപുരത്തെ റിസോർട്ടിലായിരുന്നു ചടങ്ങുകൾ. റിപ്പോർട്ടുകൾ പ്രകാരം. വിവാഹ ദിനത്തിൽ ഒരു ലക്ഷത്തിലേറെ പേർക്കാണ് ഇരുവരും അന്നദാനം ഒരുക്കിയത്. 18000- കുട്ടികൾക്ക് സദ്യയും ഉണ്ടായിരുന്നു. നേരത്തെ തിരുപ്പതിയിൽ വെച്ചായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് മാറ്റുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...