Pushpaka Vimanam: രസിപ്പിക്കാൻ സിജു വിൽസൺ; പുഷ്പകവിമാനം ടൈറ്റിൽ പ്രകാശനം ചെയ്തു

Pushpaka Vimanam title launch: ഒരു മെയിൽ നഴ്സിൻ്റേയും ഫീമെയിൽ നഴ്സിൻ്റേയും ജീവിതം രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് പുഷ്പക വിമാനം എന്ന ചിത്രം.

Written by - Zee Malayalam News Desk | Last Updated : Mar 12, 2024, 04:09 PM IST
  • കണ്ണൂരിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
  • പുഷ്പക വിമാനത്തിൽ നമൃത ( വേല ഫെയിം) നായികയാകുന്നു.
  • ആരിഫാ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
Pushpaka Vimanam: രസിപ്പിക്കാൻ സിജു വിൽസൺ; പുഷ്പകവിമാനം ടൈറ്റിൽ പ്രകാശനം ചെയ്തു

നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‌ പുഷ്പകവിമാനം എന്നു നാമകരണം ചെയ്തിരിക്കുന്നു. തിരുവനന്തപുരത്തു നടക്കുന്ന സെലിബ്രറ്റി ക്രിക്കറ്റ് മത്സരത്തിനിടയിൽ അതിൽ പങ്കെടുക്കുന്ന അഭിനേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തത്. 

സി സി എൽ കേരളാ സ്ട്രൈക്കേഴ്സ് ഉടമയും തമിഴ് നടനുമായ രാജ്കുമാർ സേതുപതി, ഇടവേള ബാബു, റിയാസ് ഖാൻ, ബിനീഷ് കോടിയേരി തുടങ്ങിയവർ അക്കൂട്ടത്തിലെ പ്രധാനികളാണ്. ഈ ചിത്രത്തിൻ്റെ പ്രധാന ശിൽപ്പികളായ സംവിധായകൻ ഉല്ലാസ് കൃഷ്ണ, നിർമ്മാതാവ് ജോൺ കുടിയാൻമല, നായകൻ സിജു വിൽസൻ, അജ്മൽ ഹസ്സൻ (ആരിഫാ പ്രൊഡക്ഷൻസ്.  ഡിസ്ട്രിബ്യൂഷൻ ) എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. കണ്ണൂരിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.

ALSO READ: ശ്രി ഗോകുലം മൂവിസിന്റെ 'കത്തനാരിൽ' അനുഷ്‌ക ഷെട്ടി ജോയിൻ ചെയ്തു !

ഒരു മെയിൽ നഴ്സിൻ്റേയും ഫീമെയിൽ നഴ്സിൻ്റേയും ജീവിതം രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സിജു വിൽസൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ നമൃത ( വേല ഫെയിം) നായികയാകുന്നു. സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി, ലെന, മനോജ്.കെ.യു, എന്നിവരും പ്രധാന താരങ്ങളാണ്. സന്ദീപ് സദാനന്ദനും ദീപു എസ്. നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. രാജ്കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണാ റോണാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല നിർമിക്കുന്നു. ആരിഫാ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

സംഗീതം - രാഹുൽ രാജ്.
ഛായാഗ്രഹണം - രവിചന്ദ്രൻ
എഡിറ്റിംഗ് - അഭിലാഷ് മോഹൻ,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അഭിലാഷ് നാരായണൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രസാദ് നസ്യാങ്കാവ്
പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ
പി ആർ ഒ - വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News