'കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടല് പോൽ' സീതാരാമത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്

വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കിയ ഗാനത്തിന് വരികൾ എഴുതിയത് അരുൺ അലാട്ടാണ്. 1965ൽ നടന്ന സീതയുടെയും റാമിന്റെയും ഓർമകളിലേക്ക് കൂട്ടികൊണ്ട് പോകുന്ന മനോഹരമായ പാട്ട് പാട്ടാണിത്

Written by - Zee Malayalam News Desk | Last Updated : Jul 19, 2022, 12:55 PM IST
  • തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യും.
  • സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്
  • പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
 'കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടല് പോൽ' സീതാരാമത്തിന്റെ  ലിറിക്കൽ വീഡിയോ പുറത്ത്

ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം പറയുന്ന ചിത്രം സീതാരാമത്തിലെ കണ്ണിൽ കണ്ണിൽ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. കാലം നമ്മിൽ തന്നോരെ വരം എന്ന് തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് യുവഗായകൻ കെ എസ് ഹരിശങ്കരും സിന്ദൂരി എസും ചേർന്നാണ്.

വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കിയ ഗാനത്തിന് വരികൾ എഴുതിയത് അരുൺ അലാട്ടാണ്. 1965ൽ നടന്ന സീതയുടെയും റാമിന്റെയും ഓർമകളിലേക്ക് കൂട്ടികൊണ്ട് പോകുന്ന മനോഹരമാണ് പാട്ടാണിത്.ൽഖർ സൽമാനും , ഹനു രാഘവപുടിയും , സ്വപ്ന സിനിമാസും ഒന്നിക്കുന്ന സീതാരാമം 2022 ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്.

ALSO READ: Mahaveeryar Movie : "ഓ തകരമലേ, സമയമലേ ഉണര്"; മഹാവീര്യറിലെ പ്രോമോ ഗാനമെത്തി, ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

ദുവൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന  സീതാരാമം, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡി ആയി മൃണാൽ തക്കൂർ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്.  പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യും. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേസമയം നിർമ്മിക്കുന്ന സീതാരാമത്തിന്റെ ഛായാഗ്രഹണം പി എസ് വിനോദാണ്. അഡീഷണൽ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്.

ALSO READ: Chattambi Movie Teaser : "ഓ ഇടിക്കാനറിയത്തിലെ... അഭിനയിച്ചിട്ട് എന്നാ കാര്യം"; ശ്രീനാഥ് ഭാസിക്ക് പിറന്നാൾ സമ്മാനമായി ചട്ടമ്പിയുടെ ടീസർ

അഭിനേതാക്കൾ: ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ വേഷമിടുന്നു.

സാങ്കേതിക സംഘം:
സംവിധായകൻ: ഹനു രാഘവപുടി
നിർമ്മാതാക്കൾ: അശ്വിനി ദത്ത്
ബാനർ: സ്വപ്ന സിനിമ
അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്
ഡിഒപി: പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ
സംഗീത സംവിധായകൻ: വിശാൽ ചന്ദ്രശേഖർ
എഡിറ്റർ: കോത്തഗിരി വെങ്കിടേശ്വര റാവു
പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു
കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ
കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം
പിആർഒ: ആതിര ദിൽജിത്

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News