സുഷാന്തിന് പിന്നാലെ മറ്റൊരു ആത്മഹത്യ; മരിച്ചത് 16കാരിയായ ടിക്ടോക് താരം!!

സുഷാന്ത് സിംഗ് രാജ്പുതിനു പിന്നാലെ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു  ആത്മഹത്യയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

Last Updated : Jun 25, 2020, 11:00 PM IST
  • മുബൈ ബാന്ദ്രയിലെ വീട്ടില്‍ ജൂണ്‍ 14നാണ് സുഷാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതിനു മുന്‍പ് ജൂണ്‍ 8നു താരത്തിന്‍റെ മാനേജര്‍ ആയിരുന്ന ദിശാ സാലിയാനും ആത്മഹത്യ ചെയ്തിരുന്നു.
സുഷാന്തിന് പിന്നാലെ മറ്റൊരു ആത്മഹത്യ; മരിച്ചത് 16കാരിയായ ടിക്ടോക് താരം!!

സുഷാന്ത് സിംഗ് രാജ്പുതിനു പിന്നാലെ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു  ആത്മഹത്യയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ടിക് ടോക് താരം സിയാ കക്കറാണ് പതിനാറാം വയസില്‍ ആത്മഹത്യ ചെയ്തത്. ടിക് ടോക്കില്‍ ഒരു മില്ല്യനിലധികം ഫോളോവേഴ്സുള്ള താരമാണ് സിയാ കക്കര്‍. ടിക് ടോക്കില്‍ പങ്കുവയ്ക്കുന്ന സിയയുടെ ഡാന്‍സ് വീഡിയോകള്‍ക്ക് ഫാന്‍സില്‍ നിന്നും ഫോളോവേഴ്സില്‍ നിന്നും ഏറെ പ്രശംസ ലഭിക്കാറുണ്ട്.  

കിന്നാരത്തുമ്പികളുടെ പോസ്റ്ററില്‍ എന്‍റെ ഫോട്ടോ വയ്ക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു -വെളിപ്പെടുത്തല്‍

എന്തിനാണ് സിയാ ഇങ്ങനെ കടുത്ത ഒരു തീരുമാനം എടുത്തത് എന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വ്യക്തമായ ധാരണയില്ല. ഇന്നലെ താനുമായി സംസാരിക്കുമ്പോള്‍ സിയാ വളരെ സന്തോഷവതിയായിരുന്നു എന്നാണ് മാനേജര്‍ അര്‍ജുന്‍ സരിന്‍ പറയുന്നത്. 

ബോളിവുഡ് താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെ മരണം തീര്‍ത്ത ആഘാതം മാറും മുന്‍പാണ് മറ്റൊരു ആത്മഹത്യ വാര്‍ത്തയാകുന്നത്. മറ്റ് ടിക്ടോക്കേര്‍സുമായി ചേര്‍ന്നുള്ള ഡ്യുവറ്റ് വീഡിയോകളും ഡാന്‍സ് വീഡിയോകളുമാണ് സിയാ കൂടുതലായും പങ്കുവയ്ക്കാറുള്ളത്. 

ആ ബിക്കിനി സീന്‍ ചിത്രത്തിന് അത്യാവശ്യമായിരുന്നു -ദീപ്തി സതി

സുഷാന്തിനെ പോലെ വിഷാദമാകാം സിയയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്നാണ് ആരാധകരില്‍ ചിലരുടെ  

വാദം. തന്‍റെ പുതിയ വീഡിയോ ഉടന്‍ റിലീസ് ചെയ്യാനിരിക്കുകയായിരുന്ന സിയ അതിന്‍റെ പണിപ്പുരയിലായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. 

മുബൈ ബാന്ദ്രയിലെ വീട്ടില്‍ ജൂണ്‍ 14നാണ് സുഷാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതിനു മുന്‍പ് ജൂണ്‍ 8നു താരത്തിന്‍റെ മാനേജര്‍ ആയിരുന്ന ദിശാ സാലിയാനും ആത്മഹത്യ ചെയ്തിരുന്നു. 'ആദത് സെ മജ്ബൂര്‍' എന്ന ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്ത നടന്‍ മന്മീത് ഗ്രേവാള്‍ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തിരുന്നു. 

Trending News