ചലച്ചിത്ര താരം വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു!

മലയാള യുവ ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു. ഐശ്വര്യ എന്നാണ് വധുവിന്‍റെ പേര്. 

Sneha Aniyan | Updated: Dec 8, 2019, 06:14 PM IST
ചലച്ചിത്ര താരം വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു!

മലയാള യുവ ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു. ഐശ്വര്യ എന്നാണ് വധുവിന്‍റെ പേര്. 

ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. നിശ്ചയത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. 

നടന്‍ ഹരീഷ് കണാരന്‍ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആശംസകൾ നേർന്ന് നടൻ ധർമജൻ ബോൾഗാട്ടിയും ഫേസ്ബുക്കിൽ ചിത്രങ്ങൾ പങ്കുവെച്ചു.

അതേസമയം, വിവാഹം എന്നത്തേക്കാണ് നിശ്ചയിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്.

 2003ല്‍ എന്റെ വീടി അപ്പൂന്റേം എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്തെത്തിയ വിഷ്ണു 2015ല്‍ അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. 

തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും തിരക്കഥ രചിച്ചു. കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ നായകനായും അഭിനയിച്ചു.

ഷാഫി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിഷ്ണു ഇപ്പോള്‍.