സ്പൈഡർമാൻ നോ വേ ഹോം ഇന്ത്യയിലെ ബോക്‌സ് ഓഫീസുകൾ തൂത്തു വാരുന്നു. ആദ്യ വാരാന്ത്യത്തിൽ തന്നെ ചിത്രം ഇന്ത്യയിൽ 108.37 കോടി രൂപ നേടി. വ്യാഴാഴ്‌ച 32.67 കോടി രൂപയുടെ ഓപ്പണിംഗ് രേഖപ്പെടുത്തിയ ശേഷം ആദ്യ ഞായറാഴ്ച ചിത്രം 29.23 രൂപ കളക്‌റ്റ് ചെയ്‌തു. ഇത് ഈ വർഷത്തെ ആഭ്യന്തര ബോക്‌സ് ഓഫീസിലെ ഏറ്റവും വലിയ ഓപ്പണിംഗ് വാരാന്ത്യ കളക്ഷനാണ്
ചിത്രത്തിൻറെ നിലവിലെ ബോക്സ് ഓഫീസ് കണക്കുകൾ പരിശോധിച്ചാൽ
വ്യാഴാഴ്ച: 32.67 കോടി രൂപ
വെള്ളിയാഴ്ച: 20.37 കോടി രൂപ
ശനിയാഴ്ച: 26.10 കോടി രൂപ
ഞായറാഴ്ച: 29.23 കോടി രൂപ
ആകെ: 108.37 കോടി രൂപ
ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നേരത്തെ ഇറങ്ങിയ സ്പൈഡർമാൻ സിനിമകളെ സ്‌പൈഡർമാൻ നോ വേ ഹോം പരാജയപ്പെടുത്തി. അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിമിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മാർവൽ ചിത്രമായി ടോം ഹോളണ്ടും സെൻഡയ ചിത്രം മാറി കഴിഞ്ഞു. മുൻകാലങ്ങളിലെ സ്പൈഡർ മാൻ സിനിമകളുടെ ഈ ബോക്‌സ് ഓഫീസ് കൂടി നോക്കിയാൽ
ALSO READ: സ്പൈഡർമാൻ: അന്ന് ചിലന്തി കടിച്ച പഴയ പീറ്റർ പാർക്കർ മുതൽ ഇപ്പോഴത്തെ പീറ്റർ വരെ-ചരിത്രം
സ്പൈഡർമാൻ: ഫാർ ഫ്രം ഹോം: 102 കോടി രൂപ
ദി അമേസിംഗ് സ്പൈഡർമാൻ: 90 കോടി
സ്പൈഡർമാൻ: ഹോംകമിംഗ്: 75.24 കോടി
പ്രവൃത്തിദിവസങ്ങളിൽ സിനിമ എങ്ങനെയായിരിക്കുമെന്ന് കാണുന്നത് നിർണായകമാണെങ്കിലും,പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹിന്ദി സിനിമകളിലൊന്നായ 83 ഈ ആഴ്ച റിലീസ് ചെയ്യുന്നതോടെ സ്പൈഡർമാനെ ഇത് പിറകിലാക്കുമോ എന്ന് സംശയമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...