സിരുത്തൈ ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ ആണ്. അടുത്തിടെയായി തമിഴിൽ വൻ വിജയമായ ചിത്രങ്ങൾ കേരളത്തിലെത്തിച്ചത് ശ്രീ ഗോകുലം മൂവീസ് ആണ്.
സിനിമയുടെ പ്രഖ്യാപനം മുതൽ വലിയ ആവേശത്തിലാണ് ആരാധകർ. ചിത്രത്തിന്റെ ടീസറും ശ്രദ്ധേയമായിരുന്നു. ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. പീരിയഡ് ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Also Read: Ullozhukku Ott: 'ഉള്ളൊഴുക്ക്' ഇനി ഒടിടിയിലേക്ക്, സ്ട്രീമിങ് എവിടെ, എപ്പോൾ?
ഒക്ടോബർ 10ന് ചിത്രം ആഗോളവ്യാപകമായി റിലീസ് ചെയ്യും. 38 ഭാഷകളിലാവും ചിത്രം റിലീസ് ചെയ്യുക. 350 കോടിയാണ് കങ്കുവയുടെ ബജറ്റ്. കേരളക്കര കാത്തിരിക്കുകയാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായി. സ്റ്റുഡിയോ ഗ്രീൻ ആണ് നിർമാതാക്കൾ. ബോളിവുഡ് താരം ദിഷ പഠാണിയാണ് ചിത്രത്തിൽ നായിക.
വിവേകയും മദൻ കർക്കിയും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സംഘട്ടന സംവിധാനം നിർവഹിച്ചിരിക്കുന്നത് സുപ്രീം സുന്ദറാണ്. യുവി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലെ കഥ പറയുന്ന കങ്കുവയിൽ ഒരു യോദ്ധാവിന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy