Sri Ram Jai Hanuman Movie: ദ അൺടോൾഡ് ഇതിഹാസം ! 'ശ്രീ റാം, ജയ് ഹനുമാൻ' അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്...

അവധൂതാണ് സംവിധായകൻ. ഇതിഹാസ കഥകളിലേക്കുള്ള സവിശേഷമായൊരു വീക്ഷണമാണ് ഇതിലൂടെ സംവിധായകൻ ഉദ്ദേശിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 22, 2024, 03:34 PM IST
  • അൺടോൾഡ് ഇതിഹാസം എന്ന ലേബലോടെയാണ് ചിത്രം എത്തുന്നത്
  • ഇതിഹാസ കഥകളിലേക്കുള്ള സവിശേഷമായൊരു വീക്ഷണമാണ് ഇതിലൂടെ സംവിധായകൻ ഉദ്ദേശിക്കുന്നത്
  • കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായാണ് ചിത്രം എത്തുന്നത്
Sri Ram Jai Hanuman Movie: ദ അൺടോൾഡ് ഇതിഹാസം ! 'ശ്രീ റാം, ജയ് ഹനുമാൻ' അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്...

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനത്തിൽ, സുരേഷ് ആർട്‌സ് നിർമ്മാണം വഹിക്കുന്ന 'ശ്രീറാം, ജയ് ഹനുമാൻ' എന്ന ചിത്രത്തിന്റെ ആകർഷകമായ പോസ്റ്റർ പുറത്തുവിട്ടു. അൺടോൾഡ് ഇതിഹാസം എന്ന ലേബലോടെ എത്തുന്ന ഈ ചിത്രം രാമായണം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്.

അവധൂതാണ് സംവിധായകൻ. ഇതിഹാസ കഥകളിലേക്കുള്ള സവിശേഷമായൊരു വീക്ഷണമാണ് ഇതിലൂടെ സംവിധായകൻ ഉദ്ദേശിക്കുന്നത്. പ്രശസ്ത നിർമ്മാതാവ് കെ എ സുരേഷിന്റെ ഉടമസ്ഥതയിലുള്ള സുരേഷ് ആർട്‌സ്, കന്നഡയിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയാണ്. 

സുരേഷ് ആർട്‌സിന്റെ ബാനറിൽ കെ എ സുരേഷ് നിർമ്മിക്കുന്ന 'ശ്രീറാം, ജയ് ഹനുമാൻ' കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായ് പ്രദർശനത്തിനെത്തുന്ന ഒരു പാൻ-ഇന്ത്യൻ സിനിമയാണ്. വിവിധ ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളാണ് ചിത്രത്തിലെ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിലായ് അറിയിക്കും. പിആർഒ: ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News