)
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകയാണ് ആര്യ. ബിഗ്‌ബോസ് മലയാളം സീസൺ 2 ലെ മൽസരാർത്ഥിയായിരുന്ന ആര്യയ്ക്ക് (Arya) നിരവധി ആരാധകരാണ് ഉള്ളത്.
ബഡായ് ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ആര്യ (Arya) മലയാളികൾക്ക് പരിചിതയായത്. ഇതിൽ പിഷാരടിയുടെ ഭാര്യയായി അടിപൊളി അഭിനയമായിരുന്നു തരാം കാഴ്ച വച്ചത്. അതുകൊണ്ടുതന്നെ ബഡായി ആര്യ എന്നാണ് ഇതിനു ശേഷം അവർ അറിയപ്പെട്ടിരുന്നത്.

എന്തായാലും ഈ പരിപാടി ഹിറ്റായതോടെ ആര്യയും ഹിറ്റായി എന്നുതന്നെ പറയാം. ആര്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം തമിഴ് സീരിയലിലൂടെയായിരുന്നു. അതിനു ശേഷമായിരുന്നു മലയാളത്തിലെത്തിയത്.
കുഞ്ഞിരാമായണം, പ്രേതം, ഹണി ബീ 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉറിയടി എന്നീ സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആര്യ സോഷ്യൽ മീഡിയയിൽ അടുത്തിടെ പങ്കുവെച്ച ചിത്രം വൈറലാകുകയാണ്.
ചിത്രത്തിൽ സ്‌റ്റൈലിഷ് ബൈക്കായ ഹാർലി ഡേവിഡ്‌സണിന് ഒപ്പം ആര്യ നിൽക്കുന്ന ഗ്ലാമറസ് ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. ഫോട്ടോ എടുത്തിരിക്കുന്നത് മെറിൻ ജോർജാണ്.
ആര്യയുടെ പുത്തൻ ഫോട്ടോയ്ക്ക് ലൈക്കുകളും കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy