സുഷാന്തിന്റെ 'ജീവിതം' ബിഗ്‌സ്ക്രീനിലേക്ക്.... നായകനായി ടിക്ടോക് താരം!!

അന്തരിച്ച് ബോളിവുഡ് ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെ ജീവിതം സിനിമയാകുന്നു. 

Last Updated : Jul 20, 2020, 08:29 PM IST
  • എന്നാല്‍, ചിത്രം ഒരു ബയോപിക് ആയിരിക്കില്ല. പാരമ്പര്യവും പിന്തുണയുമില്ലാതെ സിനിമയില്‍ എത്തുന്നവര്‍ നേരിടുന്ന വെല്ലുവിളികളും കഷ്ടപാടുകളുമാണ് ചിത്രം പറയുന്നത്.
സുഷാന്തിന്റെ 'ജീവിതം' ബിഗ്‌സ്ക്രീനിലേക്ക്.... നായകനായി ടിക്ടോക് താരം!!

അന്തരിച്ച് ബോളിവുഡ് ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെ ജീവിതം സിനിമയാകുന്നു. 

ടിക്ടോക്കി(Tik Tok)ലൂടെ പ്രശസ്തനായ സച്ചിന്‍ തിവാരിയാണ് നായകന്‍.  സുഷാന്തിന്റെ മുഖസാദൃശ്യമുള്ള സച്ചിന്റെ ആദ്യ സിനിമയാണിത്.Suicide Or Murder (ആത്മഹത്യയോ കൊലപാതകമോ?) എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം വിജയ്‌ ശേഖര്‍ ഗുപ്തയാണ് നിര്‍മ്മിക്കുന്നത്.

സെപ്റ്റംബര്‍ പകുതിയോടെ ആര൦ഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈ, പഞ്ചാബ് (Punjab) എന്നിവിടങ്ങളിലായി നടക്കും.

ദീപിക അവാര്‍ഡ് നിരസിച്ചപ്പോള്‍ ആലിയ ഒരു നാണവുമില്ലാതെ പുരസ്കാരം വാങ്ങി...

സുഷാന്തി(Sushant Singh Rajput)ന്റെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രം ഡിസംബറോടെ റിലീസ് ചെയ്യുമെന്നാണ് വിവരം. എന്നാല്‍, ചിത്രം ഒരു ബയോപിക്  ആയിരിക്കില്ല. പാരമ്പര്യവും പിന്തുണയുമില്ലാതെ സിനിമയില്‍ എത്തുന്നവര്‍ നേരിടുന്ന വെല്ലുവിളികളും കഷ്ടപാടുകളുമാണ് ചിത്രം പറയുന്നത്. 

എന്നാല്‍, മറ്റ് കഥാപാത്രങ്ങളെ കുറിച്ചോ അഭിനയിക്കുന്ന താരങ്ങളെ കുറിച്ചോ കൂടുതല്‍ വ്യക്തതയില്ല. ബോളിവുഡിലെ അറിയാക്കഥകള്‍ പുറത്ത് കൊണ്ടുവരുന്ന ഒരു ചിത്രമാകും ഇതെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. ജൂണ്‍ 14ന് മുംബൈ (Mumbai) ബാന്ദ്രയിലെ വീട്ടില്‍ വച്ചാണ് സുഷാന്ത് സിംഗ് രാജ്പുതിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Trending News