ന്യൂഡല്‍ഹി: ബോളിവുഡ് താരം സുഷാന്ത് സിംഗ് രജ്പുതിന്‍റെ പെട്ടെന്നുള്ള നിര്യാണം രാജ്യത്തുടനീളം ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
സുഷാന്തിന്റെ മരണത്തോടെ ബോളിവുഡില്‍ 'Insider vs Outsider' (സ്വജനപക്ഷപാതം) ചർച്ച ചൂടുപിടിക്കുകയാണ്. സുഷാന്ത് സ്വജനപക്ഷപാതത്തിന് ഇരയായിരിക്കാമെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകളുടെ വിശ്വാസം.
പ്രധാനപ്പെട്ട ഏഴു സിനിമകള്‍ താരത്തിനു നഷ്ടമായത് തന്നെയാണ് ഇതിനു കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴിതാ,, ബോളിവുഡിലെ സ്വജനപക്ഷപാതം കണ്ടെത്തുന്നതിന് 'നേപ്പോമീറ്റർ' എന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുകയാണ് സുശാന്തിന്റെ അളിയൻ.
റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളില്‍ എത്ര ശതമാനം സ്വജനപക്ഷപാതമുണ്ട് എന്ന് കണ്ടെത്തുന്നതിനാണ് ഈ ആപ്. കൂടാതെ, കൂടുതല്‍ സ്വതന്ത്ര സിനിമകള്‍ കാണാന്‍ ആളുകള്‍ക്ക് ഈ ആപ് നിര്‍ദേശവും നല്‍കും. നെപ്പോമീറ്റർ സ്വജനപക്ഷപാത൦ ഉയര്‍ന്ന അളവില്‍ ഉണ്ടെന്നു കാണിച്ചാല്‍ പിന്നീട് അത്തരം സിനിമകളെ പ്രോഹത്സാഹിപ്പിക്കരുത് എന്നാണ് ആപ് വികസിപ്പിച്ച ടീം പറയുന്നത്.
സുഷാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബോളിവുഡ് വിടാനൊരുങ്ങി സഹതാരം?
ആപ്ലിക്കേഷനിൽ ആദ്യമായി പരീക്ഷിച്ചത് ആലിയ ഭട്ടിന്റെ 'സഡക് 2' എന്ന ചിത്രത്തില്‍ എത്ര ശതമാനം സ്വജനപക്ഷപാതം ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ്. 98% നെപോടിസ൦ ഈ ചിത്രത്തില്‍ ഉള്ളതായിയാണ് നെപോമീറ്റര്‍ കണക്കാക്കുന്നത്. നിർമ്മാതാവ്, പ്രധാന നടന്മാര്‍, സഹനടന്മാര്‍, സംവിധായകൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രം റേറ്റുചെയ്തത്.
ആലിയ, സഹോദരി പൂജ ഭട്ട്, സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂർ എന്നിവരാണ് 'സഡക് 2'നു പിന്നിലെ പ്രധാനികള്‍. ആലിയയുടെയും പൂജയുടെയും പിതാവ് മഹേഷ് ഭട്ടാണ് ചിത്രത്തിന്‍റെ സംവിധായകന്‍. സഹോദരൻ മുകേഷ് ഭട്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.