പാവകളില്‍ ഒന്നാമന്‍ തൈമൂര്‍!

ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരുപോലെ ആരാധകരെ സ്വന്തമാക്കിയ താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. 

Last Updated : Nov 21, 2018, 11:36 AM IST
പാവകളില്‍ ഒന്നാമന്‍ തൈമൂര്‍!

ക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരുപോലെ ആരാധകരെ സ്വന്തമാക്കിയ താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. 

എന്നാല്‍, അവര്‍ക്കൊരു മകന്‍ ജനിച്ചതോടെ ആരാധകരുടെ ശ്രദ്ധാ കേന്ദ്രമായി ആ കുഞ്ഞ് മാറി. എപ്പോഴും ആഹ്ലാദത്തോടെ മാത്രം കാണുന്ന തൈമുറിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. 

എന്നാലിപ്പോള്‍ തൈമുറിനോടുള്ള സ്‌നേഹം അങ്ങ് ബോളിവുഡില്‍ മാത്രമല്ല കേരളത്തിലും ഉണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.

‘തൈമുര്‍ പാവകള്‍’ അതിനൊരു തെളിവാണ്. ബോളിവുഡ് നിര്‍മ്മാതാവ് അശ്വിനി യാര്‍ഥിയാണ് കഴിഞ്ഞ ദിവസം തൈമുര്‍ പാവയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 

വെള്ള നിറത്തിലുള്ള കുര്‍ത്തയ്ക്കൊപ്പം നേവി ബ്ലൂ നിറത്തിലുള്ള നെഹ്‌റു ജാക്കറ്റും, പാന്‍റുമാണ് തൈമൂര്‍ പാവയുടെ വേഷം. കേരളത്തിലെ ഒരു ടോയ് സ്‌റ്റോറില്‍ നിന്നും എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം കണ്ട് നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്. 

അശ്വിനി പങ്കുവെച്ച ചിത്രം കണ്ട് തങ്ങളുടെ മകന്‍ തൈമുര്‍ മലയാളികള്‍ക്കും പ്രിയപ്പെട്ടതാണെന്ന് അറിഞ്ഞ സന്തോഷത്തിലാണ് സെയ്ഫും കരീനയും. കരീന അഭിനയിക്കുന്ന വീരേ ദി വെഡ്ഡി൦ഗ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് തൈമുര്‍. 

Trending News