Suzhal: വിക്രം വേദ സംവിധായകരുടെ തിരക്കഥയിൽ സീരീസ്; റിലീസ് പ്രഖ്യാപിച്ച് ആമസോൺ പ്രൈം

പാര്‍ഥിപൻ, കതിർ, ഐശ്വര്യ രാജേഷ്, ശ്രിയ റെഡ്ഡി എന്നിവരുൾപ്പെടെ വൻതാരനിര ഈ സീരീസിൽ അഭിനയിക്കുന്നുണ്ട്. ഒരു സാങ്കൽപിക ക്രൈം ത്രില്ലർ ആയിരിക്കും സീരീസ്. 

Written by - Zee Malayalam News Desk | Last Updated : Jun 3, 2022, 04:40 PM IST
  • അബുദാബിയിൽ നടക്കുന്ന ഐഫ അവാർഡ് വേദിയിലാണ് സീരീസിന്റെ റിലീസ് പ്രഖ്യാപനം.
  • വിക്രം വേദ സംവിധായകരായ പുഷ്കര്‍- ഗായത്രിയാണ് സീരീസിന്റെ തിരക്കഥ ഒരുക്കുന്നത്.
  • ബ്രഹ്മ, അനുചരൺ എം എന്നിവര്‍ ചേര്‍ന്നാണ് സീരീസ് സംവിധാനം ചെയ്യുന്നത്.
Suzhal: വിക്രം വേദ സംവിധായകരുടെ തിരക്കഥയിൽ സീരീസ്; റിലീസ് പ്രഖ്യാപിച്ച് ആമസോൺ പ്രൈം

മാധവൻ, വിജയ് സേതുപതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ വിക്രം വേദയുടെ സംവിധായകർ തിരക്കഥ ഒരുക്കുന്ന സീരീസ് വരുന്നു. തമിഴിലെ തങ്ങളുടെ പുതിയ ഒറിജിനല്‍ സിരീസിന്റെ ആഗോള പ്രീമിയര്‍ ആമസോണ്‍ പ്രൈം വീഡിയോ പ്രഖ്യാപിച്ചു. സുഴല്‍: ദ് വോര്‍ട്ടെക്സ് എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ പ്രീമിയർ ജൂൺ 17നാണ്. ഇന്ത്യയിലും മറ്റ് 240 രാജ്യങ്ങളിലുമുള്ള പ്രൈം അംഗങ്ങൾക്ക് സിരീസ് കാണാനാവും. 

അബുദാബിയിൽ നടക്കുന്ന ഐഫ അവാർഡ് വേദിയിലാണ് സീരീസിന്റെ റിലീസ് പ്രഖ്യാപനം. വിക്രം വേദ സംവിധായകരായ പുഷ്കര്‍- ഗായത്രിയാണ് സീരീസിന്റെ തിരക്കഥ ഒരുക്കുന്നത്. ബ്രഹ്മ, അനുചരൺ എം എന്നിവര്‍ ചേര്‍ന്നാണ് സീരീസ് സംവിധാനം ചെയ്യുന്നത്.

Also Read: Vikram Review: ഒരു ഫാൻ ബോയ് വേറെ എന്ത് ചെയ്യണം; ഉലകനായകൻ രോമാഞ്ചം; ഇത് ഒരു ലോകേഷ് മഹാസംഭവം

പാര്‍ഥിപൻ, കതിർ, ഐശ്വര്യ രാജേഷ്, ശ്രിയ റെഡ്ഡി എന്നിവരുൾപ്പെടെ വൻതാരനിര ഈ സീരീസിൽ അഭിനയിക്കുന്നുണ്ട്. ഒരു സാങ്കൽപിക ക്രൈം ത്രില്ലർ ആയിരിക്കും സീരീസ്. എട്ട് എപ്പിസോഡുകളാണ് ഇതിനുള്ളത്. ദക്ഷിണേന്ത്യയിലെ ഒരു ചെറിയ പട്ടണത്തിൽ നാശം വിതച്ച്, കാണാതായ ഒരു പെൺകുട്ടിയുടെ അന്വേഷണത്തെ ചുറ്റിപ്പറ്റിയാണ് കഥ. ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ജാപ്പനീസ്, പോളിഷ്, പോർച്ചുഗീസ്, കാസ്റ്റിലിയൻ സ്പാനിഷ്, ലാറ്റിൻ സ്പാനിഷ്, അറബിക്, ടർക്കിഷ് ഭാഷകളില്‍ പ്രൈം വീഡിയോയിലൂടെ സിരീസ് കാണാനാവും. ചൈനീസ്, ചെക്ക്, ഡാനിഷ്, ഡച്ച്, ഫിലിപ്പിനോ, ഫിന്നിഷ്, ഗ്രീക്ക്, ഹീബ്രു, ഹംഗേറിയൻ, ഇന്തോനേഷ്യൻ, കൊറിയൻ, മലായ്, നോർവീജിയൻ ബോക്ം, റൊമാനിയൻ, റഷ്യൻ, സ്വീഡിഷ്, തായ്, ഉക്രേനിയൻ, വിയറ്റ്നാമീസ് തുടങ്ങി നിരവധി ഭാഷകളിൽ സബ്‌ടൈറ്റിലുകളോടെയും സിരീസ് ലഭ്യമാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News