Saba Nayagan Movie : 'സഭ നായകൻ' ആയി അശോക് സെൽവൻ എത്തുന്നു ; ചിത്രത്തിന്റെ ടീസർ പുറത്ത്

Saba Nayagan Movie Update : കമൽ ഹാസന്റെ സംവിധാന സഹായിയായിരുന്ന സി എസ് കാർത്തികേയനാണ് സഭ നായകന്റെ സംവിധായകൻ

Written by - Zee Malayalam News Desk | Last Updated : Apr 25, 2023, 08:04 PM IST
  • . നവാഗതനായ സി എസ് കാർത്തികേയനാണ് സഭ നായകൻ സംവിധാനം ചെയ്തിരിക്കുന്നത്.
  • ഒരു കോമഡി റൊമാന്റിക്ക് ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.
  • മറ്റ് റോം - കോം സിനിമകളുടെ പാറ്റേണിളിൽ നിന്ന് തീർത്തും വ്യറ്ഗ്യാസ്‌തമായാണ് ചിത്രം ഒരുങ്ങുന്നത്.
Saba Nayagan Movie : 'സഭ നായകൻ' ആയി അശോക് സെൽവൻ എത്തുന്നു ; ചിത്രത്തിന്റെ ടീസർ പുറത്ത്

അശോക് സെൽവൻ നായകനായി എത്തുന്ന ചിത്രം സഭ നായകന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്ത് വിട്ടു. ഐ സിനിമാസും ക്ലിയർ വാട്ടർ ഫിലിംസിന്റെയും ബാനറിൽ അരവിന്ദ് ജയബാലൻ, അയ്യപ്പൻ ജ്ഞാനവേൽ, ക്യാപ്റ്റൻ മേഘവാനൻ ഇസൈവാനൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നടൻ ശിവകാർത്തികേയനാണ് ഫസ്റ്റ് ലുക്കും ടീസറും ലോഞ്ച് ചെയ്തത്. നവാഗതനായ സി എസ് കാർത്തികേയനാണ് സഭ നായകൻ സംവിധാനം ചെയ്തിരിക്കുന്നത്.  

കമൽ ഹാസന്റെ സഹായിയായിരുന്ന സി എസ് കാർത്തികേയൻ വിശ്വരൂപം ഒന്നിലും രണ്ടിലും പ്രവർത്തിച്ചിട്ടുണ്ട്.  ഒരു കോമഡി റൊമാന്റിക്ക് ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. മറ്റ് റോം - കോം സിനിമകളുടെ പാറ്റേണിളിൽ നിന്ന് തീർത്തും വ്യറ്ഗ്യാസ്‌തമായാണ് ചിത്രം ഒരുങ്ങുന്നത്. 

ALSO READ : Malayalam Actors Ban : ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്ക്; രണ്ട് നടന്മാർക്കും ബോധമില്ലെന്ന് സംയുക്ത സിനിമ സംഘടനകൾ

മേഘ ആകാശ്, കാർത്തിക മുരളീധരൻ, ചാന്ദിനി ചൗധരി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ സ്‌കൂൾ പശ്ചാത്തലത്തിലുള്ള രംഗങ്ങൾക്കായി അശോക് സെൽവൻ ശരീരഭാരം കുറയ്ക്കുകയും ചെയ്തിരുന്നു. 

ലിയോണ് ജെയിംസ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഛായാഗ്രഹണം - ബാലസുബ്രഹ്മണ്യം, ദിനേശ് പുരുഷോത്തമൻ, പ്രഭു രാഘവ്, എഡിറ്റിങ്ങ് - ഗണേഷ് ശിവ, പി ആർ ഒ - ശബരി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News