ഒരു ചെറുകഥ പോലെ... സുഡാനിയിലെ കണ്ണു നിറച്ച ആ ഗാനം ഇതാ

തീയറ്ററില്‍ പലരുടെയും കണ്ണു നിറച്ച ഗാനം പ്രേക്ഷകരും കാത്തിരിക്കുകയായിരുന്നു.  

Updated: Apr 14, 2018, 01:43 PM IST
ഒരു ചെറുകഥ പോലെ... സുഡാനിയിലെ കണ്ണു നിറച്ച ആ ഗാനം ഇതാ

വിജയകരമായി പ്രദര്‍ശനം തുടരുന്ന സുഡാനി ഫ്രം നൈജീരിയയിലെ ഒരു ഗാനത്തിന്‍റെ വീഡിയോ കൂടി യുട്യൂബില്‍ റിലീസ് ചെയ്തു. തീയറ്ററില്‍ പലരുടെയും കണ്ണു നിറച്ച ഗാനം പ്രേക്ഷകരും കാത്തിരിക്കുകയായിരുന്നു.  

സംഗീതം നല്‍കിയ റെക്സ് വിജയന്‍ തന്നെ ആലപിച്ച ഒരു ചെറുകഥ പോലെ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായിരിക്കുന്നത്. സിനിമയുടെ ആത്മാവിലൂടെ സഞ്ചരിക്കുന്ന ഹരിനാരായണന്‍റെ വരികള്‍ ഗാനത്തെ ഹൃദയത്തോട് ചേര്‍ത്തു നിറുത്തുന്നു. മലപ്പുറത്തിന്‍റെ ജീവിതവും താളവും പങ്കുവയ്ക്കുന്ന സുഡാനി ഫ്രം നൈജീരിയ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സക്കരിയ്യയാണ്. വിഷുച്ചിത്രങ്ങള്‍ റിലീസ് ആയിട്ടുണ്ടെങ്കിലും സുഡാനി ഫ്രം നൈജീരിയ കാണാന്‍ ഇപ്പോഴും പ്രേക്ഷകര്‍ എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.