Theerppu Movie : 'വിശ്വാസം ഒരു മിഥ്യയാണ്'; 'തീർപ്പി'ൽ കല്യാൺ മേനോനായി ഇന്ദ്രജിത്ത്

Theerppu Malayalam Movie Latest Update : അടുത്തിടെയാണ് ചിത്രത്തിന്റെ രണ്ട് ടീസറുകൾ അവതരിപ്പിച്ചത്. മുരളി ഗോപിയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 8, 2022, 08:37 PM IST
  • വിശ്വാസം ഒരു മിഥ്യയാണെന്ന് അടിക്കുറുപ്പോടെയാണ് ഇന്ദ്രജിത്തിന്റെ കല്യാൺ മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
  • അടുത്തിടെയാണ് ചിത്രത്തിന്റെ രണ്ട് ടീസറുകൾ അവതരിപ്പിച്ചത്.
  • മുരളി ഗോപിയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
  • കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ​ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തീർപ്പ്.
Theerppu Movie : 'വിശ്വാസം ഒരു മിഥ്യയാണ്'; 'തീർപ്പി'ൽ കല്യാൺ മേനോനായി ഇന്ദ്രജിത്ത്

കൊച്ചി : സഹോദരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും സ്ക്രീനിൽ ഒന്നിച്ചെത്തുന്ന രതീഷ് അമ്പാട്ട് ചിത്രം തീർപ്പിന്റെ ആദ്യ ക്യാരക്ടർ പോസ്റ്റ്ർ പുറത്ത് വിട്ടു. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കല്യാൺ മേനോൻ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. വിശ്വാസം ഒരു മിഥ്യയാണെന്ന് അടിക്കുറുപ്പോടെയാണ് ഇന്ദ്രജിത്തിന്റെ കല്യാൺ മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.  അടുത്തിടെയാണ് ചിത്രത്തിന്റെ രണ്ട് ടീസറുകൾ അവതരിപ്പിച്ചത്. മുരളി ഗോപിയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 

കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ​ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തീർപ്പ്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ​ഗോപി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.  സുനിൽ കെ.എസാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 

ALSO READ : Nna, Thaan Case Kodu : 'റോഡിലെ കുഴി നോക്കി നടക്കൽ അല്ല മന്ത്രിയുടെ പണി' വിധി ഓഗസ്റ്റ് 11ന് ; കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട് ട്രെയിലർ

ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും കൂടാതെ സിദ്ദിഖ്, സൈജു കുറുപ്പ്, വിജയ് ബാബു, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മുരളി ഗോപി തന്നെയാണ് സിനിമയിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത് ​ഗോപി സുന്ദറും. ദീപു ജോസഫാണ് എഡിറ്റർ.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ

ഛായാഗ്രാഹകൻ : സുനിൽ കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനയ് ബാബു, പശ്ചാത്തല സംഗീതം : ഗോപി സുന്ദർ, എഡിറ്റർ: ദീപു ജോസഫ്, ടീസർ എഡിറ്റ്: വികാസ് അൽഫോൺസ്, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ കെ ജോർജ്ജ്, സൗണ്ട് ഡിസൈൻ: തപസ് നായിക്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂർ, സ്റ്റിൽ: ശ്രീനാഥ് എൻ ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര , പബ്ലിസിറ്റി ഡിസൈനുകൾ: യെല്ലോടൂത്ത്സ്, മ്യൂസിക് ലേബൽ: ഫ്രൈഡേ മ്യൂസിക് കമ്പനി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News