Theerppu Movie: പൃഥ്വിരാജിന്റെ തീർപ്പ് ഒടിടിയിൽ; ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ്ങ് തുടങ്ങി

കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം മുരളി ​ഗോപിയും രതീഷ് അമ്പാട്ടും ഒന്നിച്ച ചിത്രമാണ് തീർപ്പ്. 

Written by - Zee Malayalam News Desk | Last Updated : Sep 30, 2022, 09:05 AM IST
  • ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് തീർപ്പ് സ്ട്രീം ചെയ്യുന്നത്.
  • രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്തത്.
  • പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു, സിദ്ദിഖ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.
Theerppu Movie: പൃഥ്വിരാജിന്റെ തീർപ്പ് ഒടിടിയിൽ; ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ്ങ് തുടങ്ങി

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് തീർപ്പ്. ഓ​ഗസ്റ്റ് 25ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് നേടാൻ സാധിച്ചത്. ഇപ്പോഴിത ചിത്രം ഒടിടിയിൽ സ്ട്രീമിങ്ങ് തുടങ്ങി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് തീർപ്പ് സ്ട്രീം ചെയ്യുന്നത്. രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്തത്. പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു, സിദ്ദിഖ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. 

മുരളി ​ഗോപിയാണ് തീർപ്പിന്റെ തിരക്കഥയൊരുക്കിയത്. കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം മുരളി ​ഗോപിയും രതീഷ് അമ്പാട്ടും ഒന്നിച്ച ചിത്രമാണ് തീർപ്പ്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ​ഗോപി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സുനിൽ കെഎസ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തീർപ്പിലെ ​ഗാനങ്ങൾ എഴുതിയിരിക്കുന്നതും സം​ഗീതം നൽകിയിരിക്കുന്നതും മുരളി ​ഗോപിയാണ്. ഗോപി സുന്ദറാണ് പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത്. 

Also Read: ആദ്യ പകുതി ഗംഭീരം; രണ്ടാം പകുതി നശിപ്പിച്ചു; സെൽവരാഘവന്റെ പാളിപ്പോയ 'നാനെ വരുവേൻ'

 

ദീപു ജോസഫാണ് എഡിറ്റർ.ലൈൻ പ്രൊഡ്യൂസർ: വിനയ് ബാബു, പശ്ചാത്തല സംഗീതം : ഗോപി സുന്ദർ, എഡിറ്റർ: ദീപു ജോസഫ്, ടീസർ എഡിറ്റ്: വികാസ് അൽഫോൺസ്, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ കെ ജോർജ്ജ്, സൗണ്ട് ഡിസൈൻ: തപസ് നായിക്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂർ, സ്റ്റിൽ: ശ്രീനാഥ് എൻ ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര , പബ്ലിസിറ്റി ഡിസൈനുകൾ: യെല്ലോടൂത്ത്സ്, മ്യൂസിക് ലേബൽ: ഫ്രൈഡേ മ്യൂസിക് കമ്പനി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News