Thor Love and Thunder : ഡിസിലെ നായകൻ മാർവലിൽ വില്ലൻ; തോർ ലൗ ആൻഡ് തണ്ടറിൽ ക്രിസ് ഹെംസ്വേർത്തിന്റെ വില്ലനായി ക്രിസ്റ്റ്യൻ ബെയിൽ

Thor Love And Thunder Trailer ഡിസി കോമിക്സ് ആവതരിപ്പിച്ച ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ ചിത്രങ്ങളിൽ ബാറ്റ്മാനായിയെത്തിയ ക്രിസ്റ്റ്യൻ ബെയിലാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 24, 2022, 02:57 PM IST
  • ക്രിസ് ഹെംസ്വേർത്തിനെ നായകനാക്കി മാർവൽ ഒരുക്കുന്ന തോർ സിരീസിലെ നാലമത്തെ ചിത്രമാണ് തോർ: ലൗ ആൻഡ് തണ്ടർ.
  • ചിത്രം ജൂലൈ എട്ടിന് ആഗോളതലത്തിൽ റിലീസാകും.
  • സിനിമയിൽ ഡിസി കോമിക്സ് ആവതരിപ്പിച്ച ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ ചിത്രങ്ങളിൽ ബാറ്റ്മാനായിയെത്തിയ ക്രിസ്റ്റ്യൻ ബെയിലാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Thor Love and Thunder : ഡിസിലെ നായകൻ മാർവലിൽ വില്ലൻ; തോർ ലൗ ആൻഡ് തണ്ടറിൽ ക്രിസ് ഹെംസ്വേർത്തിന്റെ വില്ലനായി ക്രിസ്റ്റ്യൻ ബെയിൽ

മാർവൽ, തോർ ആരാധകരെ വീണ്ടും ആവേശത്തിലാക്കി തോർ: ലൗ ആൻഡ് തണ്ടറിന്റെ പുതിയ ട്രെയിലർ മാർവൽ സ്റ്റുഡിയോസ് പുറത്ത് വിട്ടു. ക്രിസ് ഹെംസ്വേർത്തിനെ നായകനാക്കി മാർവൽ ഒരുക്കുന്ന തോർ സിരീസിലെ നാലമത്തെ ചിത്രമാണ് തോർ: ലൗ ആൻഡ് തണ്ടർ. ചിത്രം ജൂലൈ എട്ടിന് ആഗോളതലത്തിൽ റിലീസാകും. സിനിമയിൽ ഡിസി കോമിക്സ് ആവതരിപ്പിച്ച ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ ചിത്രങ്ങളിൽ ബാറ്റ്മാനായിയെത്തിയ ക്രിസ്റ്റ്യൻ ബെയിലാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ഗോർ എന്ന ദൈവങ്ങളുടെ അന്ധകനായി എത്തുന്ന ആന്റിഹീറോ കഥാപാത്രത്തെയാണ് തോർ: ലൗ ആൻഡ് തണ്ടറിൽ ക്രിസ്റ്റ്യൻ ബെയിൽ അവതരിപ്പിക്കുന്നത്. തോറിന്റെ മുൻ കാമുകിയായ ജെയ്നായി നടാലിയ പോർട്ട്മാൻ തോർ സിരീസിലേക്ക് തിരികെയെത്തുന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. 2017ൽ ഇറങ്ങിയ തോർ റാഗ്നോർക്കിൽ നടാലിയ ഉണ്ടായിരുന്നില്ല. 

ALSO READ : Dr Strange in the Multiverse of Madness Review: കയ്യടി നേടി വാണ്ട, പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ ഡോക്ടർ സ്ട്രെയ്ഞ്ച്; ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് റിവ്യൂ

ഇൻഫിനിറ്റി വാറിനും എൻഡ് ഗെയിംമിനും ശേഷം രാജ്യവും കുടുംബവും എല്ലാം നഷ്ടപ്പെട്ട ക്രിസ് ഹെംസ്വേർത്തിന്റെ കഥാപാത്രം എല്ലാ തിരികെ പിടിച്ചെടുക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിനിടിയിൽ ഒരു തടസ്സമായി ദൈവങ്ങളുടെ വംശനാശത്തിനായി പ്രവർത്തിക്കുന്ന ക്രിസ്റ്റ്യൻ ബെയില്ലിന്റെ ഗോർ എത്തുന്നതാണ് സിനിമ.

തോർ റാഗ്നോർക്കിന്റെ സംവിധായകൻ തൈയ്ക വെയ്ടിറ്റിയാണ് തോർ : ലൗ ആൻഡ് തണ്ടർ സംവിധാനം ചെയ്തിരിക്കുന്നത്. 2019തിലെ ഓസ്കാർ അവാർഡ് ജേതാവാണ് തൈയ്ക വെയ്ടിറ്റി. ജോജോ റാബിറ്റ് എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കായിരുന്നു ന്യൂസിലാൻഡ് സ്വദേശിയായ സംവിധായകൻ അക്കാദമി അവാർഡ് ലഭിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News