Tovino Thomas : ടോവിനോയുടെ രണ്ട് ചിത്രങ്ങൾ ഏപ്രിലിൽ തീയേറ്ററുകളിൽ എത്തും

Tovino Thomas Movie Release : നീലവെളിച്ചം ഏപ്രിൽ 14 ന് വിഷു റിലീസായും 2018 ഈദ് റിലീസായും എത്തിയേക്കും.

Written by - Zee Malayalam News Desk | Last Updated : Mar 15, 2023, 12:52 PM IST
  • നീലവെളിച്ചവും 2018 ഉം ഏപ്രിൽ മാസത്തിൽ തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.
  • നീലവെളിച്ചം ഏപ്രിൽ 14 ന് വിഷു റിലീസായും 2018 ഈദ് റിലീസായും എത്തിയേക്കും.
  • വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം.
Tovino Thomas : ടോവിനോയുടെ രണ്ട് ചിത്രങ്ങൾ ഏപ്രിലിൽ തീയേറ്ററുകളിൽ എത്തും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ടോവിനോ തോമസ്. ടോവിനോയുടെതായി നിരവധി ചിത്രങ്ങളാണ് നിലവിൽ അണിയറയിൽ ഒരുങ്ങുന്നത്. കഴിഞ്ഞ ആറ് മാസങ്ങളായി താരത്തിന്റെ ചിത്രങ്ങൾ ഒന്നും തന്നെ തീയേറ്ററുകളിൽ എത്തിയിട്ടില്ല. വമ്പൻ ഹിറ്റായി മാറിയ തല്ലുമാലയാണ് ടോവിനോയുടെ ഏറ്റവും ഒടുവിലായി തീയേറ്ററുകളിൽ എത്തിയ ചിത്രം. ഇപ്പോൾ താരത്തിന്റെ രണ്ട് ചിത്രങ്ങൾ ഏകദേശം ഒരേ സമയത്ത് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. നീലവെളിച്ചവും 2018 ഉം ആണ് ഈ ചിത്രങ്ങൾ. രണ്ട് ചിത്രങ്ങളും ഏപ്രിൽ മാസത്തിൽ തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. നീലവെളിച്ചം ഏപ്രിൽ 14 ന് വിഷു റിലീസായും 2018 ഈദ് റിലീസായും എത്തിയേക്കും.

നീലവെളിച്ചം 

 വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസിനെ കൂടാതെ  റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ: 2018 Movie Release : ജൂഡ് ആന്തണിയുടെ '2018' ഏപ്രിലിൽ തീയേറ്ററുകളിൽ എത്തും?

1964-ലായിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. എ വിന്‍സെന്റ് ആയിരുന്നു അന്ന് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോൾ ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാട്ടില്‍ അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. 

ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്നീം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റിങ് വി സാജനാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കര്‍. മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്. ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, നിക്സണ്‍ ജോര്‍ജ്. സ്ട്രിംഗ്‌സ് ഫ്രാന്‍സിസ് സേവ്യര്‍, ഹെറാള്‍ഡ്, ജോസുകുട്ടി, കരോള്‍ ജോര്‍ജ്, ഫ്രാന്‍സിസ്. സഹസംവിധാനം ഹരീഷ് തെക്കേപ്പാട്ട്, ബിബിന്‍ രവീന്ദ്രന്‍. സംഘട്ടനം സുപ്രീം സുന്ദര്‍, നൃത്ത സംവിധാനം ഡോ. ശ്രീജിത്ത് ഡാന്‍സിറ്റി. പി.ആര്‍.ഒ.- എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്. പരസ്യകല യെല്ലോ ടൂത്ത്.

2018 

കേരളം ഒറ്റക്കെട്ടായി പൊരുതി വിജയിച്ച നൂറ്റാണ്ടിന്റെ പ്രളയത്തിന്റെ കഥ പറയുന്ന ചിത്രമാണ് 2018. വേണു കുന്നപ്പിള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിൻറെ ടീസർ 2022 ഡിസംബറിൽ പുറത്തുവിട്ടിരുന്നു. ടൊവിനോ തോമസിനെ കൂടാതെ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നരേന്‍, ലാല്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍,വിനീത് ശ്രീനിവാസന്‍, സുധീഷ്, അപര്‍ണ ബാലമുരളി,  തന്‍വിറാം, ഇന്ദ്രന്‍സ്, ശിവദ,  ജൂഡ്ആന്തണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, തുടങ്ങി എഴുപതോളം താരങ്ങളാണ് ചിത്രത്തില്‍ എത്തുന്നത്. 125 ലേറെ താരങ്ങൾ അണിനിരക്കുന്ന വമ്പൻ താരനിരയുമായാണ് ചിത്രം എത്തുന്നത്. അഖില്‍ പി. ധര്‍മ്മജനാണ് ചിത്രത്തിന്റെ സഹ എഴുത്തുകാരന്‍. 'എവരിവണ്‍ ഈസ് എ ഹീറോ' എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. 

സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ 777 ചാര്‍ലിയിലൂടെ ശ്രദ്ധേയനായ നോബിന്‍ പോള്‍ ആണ് സംഗീത സംവിധാനം.കലാസംവിധാനത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ വമ്പൻ ഹിറ്റുകളായ ലൂസിഫർ, മാമാങ്കം, എമ്പുരാൻ സിനിമകളിൽ പ്രവർത്തിച്ച മോഹന്‍ദാസാണ് പ്രൊഡക്ഷന്‍ ഡിസൈനർ. സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്സ്-വിഷ്ണു ഗോവിന്ദ്. വസ്ത്രാലങ്കാരം-സമീറ സനീഷ്. മേക്കപ്പ് റോനെക്‌സ് സേവ്യര്‍,  ലൈന്‍ പ്രൊഡ്യൂസര്‍-ഗോപകുമാര്‍.ജി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്രീകുമാര്‍ ചെന്നിത്തല. ചീഫ് അസോ.ഡയറക്ടര്‍-സൈലക്സ് എബ്രഹാം.u സ്റ്റില്‍സ്-സിനത് സേവ്യര്‍, ഫസലുൾ ഹഖ്. വി.എഫ്.എക്സ്-മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഡിസൈന്‍സ് യെല്ലോടൂത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News