മേല്‍വസ്ത്രമില്ലാതെ ഇലയുടെ മറവില്‍ കൈറ; വസ്ത്രമുടുപ്പിച്ച് ട്രോളന്മാര്‍!

ഏറെ ആകര്‍ഷകമായ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്ത് ഇന്‍സ്റ്റാ കുടുംബത്തെ സന്തോഷിപ്പിക്കാറുള്ള ബോളിവുഡ് ചലച്ചിത്ര താരമാണ് കൈറ അദ്വാനി.

Last Updated : Feb 19, 2020, 05:50 PM IST
മേല്‍വസ്ത്രമില്ലാതെ ഇലയുടെ മറവില്‍ കൈറ; വസ്ത്രമുടുപ്പിച്ച് ട്രോളന്മാര്‍!

ഏറെ ആകര്‍ഷകമായ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്ത് ഇന്‍സ്റ്റാ കുടുംബത്തെ സന്തോഷിപ്പിക്കാറുള്ള ബോളിവുഡ് ചലച്ചിത്ര താരമാണ് കൈറ അദ്വാനി.

എന്നാല്‍, അവസാനമായി താരം പോസ്റ്റ്‌ ചെയ്ത ചിത്രം ആരാധകരുടെ ഇടയില്‍ പിറുപിറുപ്പിന് കാരണമായിരിക്കുകയാണ്.

'Guilty' എന്ന കൈറയുടെ ഏറ്റവും പുതിയ നെറ്റ്ഫ്ലിക്സ് ചിത്രം ബുധനാഴ്ചയാണ് റിലീസായത്. ഈ ചിത്രവുമായി ബന്ധപ്പെട്ട എന്തെങ്കിലുമാണോ ആരാധകരുടെ പിറുപിറുപ്പിന് കാരണമെന്നാണോ?

അല്ല!! ബോളിവുഡിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ ദാബ്ബൂ രത്നാനിയുടെ ശ്രദ്ധേയമായ വാര്‍ഷിക കലണ്ടറിനായി താരം നടത്തിയ ഫോട്ടോഷൂട്ട്‌ ചിത്രമാണ് അത്.

മേല്‍വസ്ത്രമില്ലാതെ ഒരു വലിയ ഇലയുടെ മറവില്‍ നില്‍ക്കുന്ന കൈറയാണ് ചിത്രത്തിലുള്ളത്. ഫോട്ടോ വൈറലായതോടെ നിരവധി പേരാണ് താരത്തിനും ഫോട്ടോഗ്രാഫര്‍ക്കും അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്.

ഇവിടം കൊണ്ട് ഈ കഥ അവസാനിപ്പിക്കാ൦ എന്നാണോ?

ഇല്ല!! അധികം വൈകാതെ തന്നെ ട്രോളന്‍മാര്‍ അവരുടെതായ രീതിയില്‍ കൈറയെ വസ്ത്ര൦ ഉടുപ്പിക്കാന്‍ ആരംഭിച്ചു. നിരവധി ട്രോലന്മാര്‍ കൈറയുടെ ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് അവരുടെ 'ഡിസൈനര്‍' വസ്ത്രങ്ങള്‍ ധരിപ്പിച്ചു.

ഇങ്ങനെയൊരു ഫോട്ടോഷൂട്ട്‌ നടത്താന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്ന ട്രോളന്‍മാരും ഈ കൂട്ടത്തിലുണ്ട്. ചിലരാകട്ടെ 'കബീർ സിംഗ്' എന്ന ചിത്രത്തിലെ ഷാഹിദ് കപൂറിന്‍റെ 'angry face' ആണ് താരത്തെ ട്രോളാന്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇതാദ്യമായല്ല രത്നാനിയുടെ കലണ്ടറില്‍ കൈറ പ്രത്യക്ഷപ്പെടുന്നത്. 2019ല്‍ പുറത്തിറങ്ങിയ  രത്നാനി കലണ്ടറിലും കൈറ പ്രത്യക്ഷപ്പെട്ടിരുന്നു.

തിങ്കളാഴ്ച നടന്ന കലണ്ടർ പ്രകാശനത്തില്‍ ബോളിവുഡ് ചലച്ചിത്ര താരങ്ങളായ രേഖ, ജാക്കി ഷ്രോഫ്, വിദ്യാ ബാലൻ, ഭൂമി പെഡ്‌നേക്കർ, സണ്ണി ലിയോൺ തുടങ്ങിയ താരങ്ങൾ പങ്കെടുത്തു.

സെലിബ്രിറ്റി ഫോട്ടോഗ്രാഫറുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കലണ്ടറിൽ അമിതാഭ്- അഭിഷേക് ബച്ചൻ, ഷാരൂഖ് ഖാൻ, വിദ്യാ ബാലൻ, ആലിയ ഭട്ട്, അനുഷ്ക ശർമ്മ, പരിനീതി ചോപ്ര, അക്ഷയ് കുമാർ, റിത്വിക് റോഷൻ, വിക്കി കൗശൽ, ജോൺ അബ്രഹാം, കാർത്തിക് ആര്യൻ, ടൈഗർ ഷ്രോഫ്, വരുൺ എന്നിവരും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Trending News