ബാരിക്കേഡ് താങ്ങി വിദ്യാര്‍ഥികളെ രക്ഷിച്ച ഉണ്ണി മുകുന്ദന് കയ്യടി!

കാണികളില്‍ ആരോ പകര്‍ത്തിയ ഈ സംഭവത്തിന്‍റെ വീഡിയോ താരം തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്ക് വെച്ചു.

Last Updated : Nov 13, 2018, 11:42 AM IST
ബാരിക്കേഡ് താങ്ങി വിദ്യാര്‍ഥികളെ രക്ഷിച്ച ഉണ്ണി മുകുന്ദന് കയ്യടി!

ലയാളികളുടെ മസില്‍ അളിയന്‍ എന്നറിയപ്പെടുന്ന ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയുടെ കയ്യടി. 

ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമിപ്പോള്‍ യഥാര്‍ഥ ജീവിതത്തിലും ഹീറോയായി മാറിയിരിക്കുകയാണ്.

പാലക്കാട് എൻഎസ്എസ് കോളജിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ താരത്തെ കാണാന്‍ ബാരിക്കേഡിന് അപ്പുറം നിരവധി ആരാധകര്‍ തടിച്ചു കൂടിയിരുന്നു.  

കൈ കൊടുക്കാനായി ആരാധകര്‍ക്കിടയിലേക്ക് നടന്നടുക്കുന്ന ഉണ്ണി മുകുന്ദനെ കണ്ടതോടെ ആവേശം ഇരട്ടിയായി. ഇതോടെ ജനക്കൂട്ടം നിയന്ത്രിക്കാനായി വെച്ചിരുന്ന ബാരിക്കേഡ് മുന്നിലേക്ക് മറിയാന്‍ തുടങ്ങി. 

 
 
 
 

 
 
 
 
 
 
 
 
 

Had a wonderful Time with the students of NSS College Of Engineering Palakkad haring pics sent by some of the students ! Have a fantastic life with fulfilled dreams  I have your back! Will never let you guys fall down around me 

A post shared by Unni Mukundan (@iamunnimukundan) on

എന്നാല്‍, ബാരിക്കേഡ് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ വീഴാതിരിക്കാനായി ഉണ്ണി തന്‍റെ കൈകള്‍ കൊണ്ട് അത് താങ്ങി നിര്‍ത്തുകയായിരുന്നു. 

പിന്നീട് ഒപ്പമുണ്ടായിരുന്ന സംഘാടകരുടെ സഹായത്തോടെ താരം ബാരിക്കേഡ് തള്ളി ഉയർത്തി പൂർവസ്ഥിതിയിലാക്കുകയും ചെയ്തു. 

കാണികളില്‍ ആരോ പകര്‍ത്തിയ ഈ സംഭവത്തിന്‍റെ വീഡിയോ താരം തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്ക് വെയ്ക്കുകയും ചെയ്തു. സമൂഹ്യ മാധ്യമങ്ങളില്‍  നിമിഷങ്ങള്‍ക്കകമാണ് ഉണ്ണിയുടെ ഈ വീഡിയോ വൈറലായി മാറിയത്.

 

Trending News