ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ പൂജ നടന്നു. കിളി പോയി, കോഹിനൂർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ വിനയ് ഗോവിന്ദാണ് ഗെറ്റ് സെറ്റ് ബേബി ഒരുക്കുന്നത്. ഒരു ഗൈനക്കോളജി ഡോക്ടറുടെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുക. നിഖില വിമലാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക.
സ്കന്ദ സിനിമാസ്, കിങ്സ്മെൻ പ്രൊഡക്ഷൻസ്, സെഞ്ചൂറിയൻ സ്റ്റുഡിയോസ് എന്നീ ബാനറിൽ സുനിയ ജയിൻ, പ്രകാശലി ജയിൻ, സജീവ് സോമൻ, സാം ജോർജേ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ALSO READ : Tholvi FC OTT : മലയാളം ചിത്രം തോൽവി എഫ്സി ഒടിടിയിൽ എത്തി; എവിടെ കാണാം?
ആർഡിഎക്സ് സിനിമയുടെ സംഗീത സംവിധായകൻ സാം സിഎസാണ് ചിത്രത്തിന് സംഗീതം നൽകുക. അലക്സ് ജെ പുളിക്കലാണ് ഗെറ്റ് സെറ്റ് ബേബിയുടെ ഛായഗ്രാഹകൻ. മഹേഷ് നാരയാണനാണ് ചിത്രത്തിന്റെ എഡിറ്റർ. കിളി പോയി, കൊഹിനൂർ എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ഇതിനിടെ വിനയ് നിവിൻ പോളിയെ വെച്ച് താരം എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു.
ഉണ്ണി മുകുന്ദന്റെ അടുത്തതായി തിയറ്ററിൽ എത്താൻ പോകുന്ന ചിത്രം ജയ് ഗണേഷാണ്. ചിത്രം ഏപ്രിൽ 11ന് തിയറ്ററുകളിൽ എത്തും. രഞ്ജി ശങ്കറാണ് ചിത്രത്തിന്റെ സംവിധായകൻ. വിൽ ചെയറിലുള്ള ഒരു യുവാവിന്റെ കഥയാണ് ജയ് ഗണേഷിൽ പറയുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.