വാരിയംകുന്നൻ, നാലു സിനിമകൾ പ്രഖ്യാപിച്ച് സംവിധായകർ, മൂന്നെണ്ണത്തിൽ നായകൻ ഒന്നിൽ വില്ലൻ!!!

മലബാർ കലാപം അടിസ്ഥാനമാക്കി നാല് സിനിമകൾ മലയാളത്തിൽ ഒരുങ്ങുന്നു. ഇതിൽ മൂന്ന് സിനിമകളിലും പ്രധാനകഥാപാത്രമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നായകസ്ഥാനത്തും ഒരു സിനിമയിൽ വില്ലൻ കഥാപാത്രവുമാണ്. ഒരു വ്യക്തിയെ അടിസ്ഥാനപ്പെടുത്തി നാല് സിനിമകൾ പ്രഖ്യാപിക്കുന്നത് മലയാളത്തില്‍ തന്നെ അപൂർവമാണ്.

Last Updated : Jun 23, 2020, 10:36 AM IST
വാരിയംകുന്നൻ, നാലു സിനിമകൾ പ്രഖ്യാപിച്ച് സംവിധായകർ, മൂന്നെണ്ണത്തിൽ നായകൻ ഒന്നിൽ വില്ലൻ!!!

മലബാർ കലാപം അടിസ്ഥാനമാക്കി നാല് സിനിമകൾ മലയാളത്തിൽ ഒരുങ്ങുന്നു. ഇതിൽ മൂന്ന് സിനിമകളിലും പ്രധാനകഥാപാത്രമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നായകസ്ഥാനത്തും ഒരു സിനിമയിൽ വില്ലൻ കഥാപാത്രവുമാണ്. ഒരു വ്യക്തിയെ അടിസ്ഥാനപ്പെടുത്തി നാല് സിനിമകൾ പ്രഖ്യാപിക്കുന്നത് മലയാളത്തില്‍ തന്നെ അപൂർവമാണ്.

പൃഥ്വിരാജ്–ആഷിഖ് അബു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന വാരിയംകുന്നൻ, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ച് ഒരുക്കുന്ന ‘ദ് ഗ്രേറ്റ് വാരിയംകുന്നൻ’, പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന 'ഷഹീദ് വാരിയംകുന്നന്‍' എന്നീ ചിത്രങ്ങളിൽ വാരിയംകുന്നത്ത് പ്രധാനനായകകഥാപാത്രമാണ്. എന്നാൽ അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 എന്ന ചിത്രത്തിൽ ഈ കഥാപാത്രം വില്ലൻ വേഷത്തിലും എത്തുന്നു.

Also Read: വാരിയംകുന്നന്‍; മലബാര്‍ കലാപം സിനിമയാകുന്നു, നായകനായി പൃഥ്വിരാജ്!!

മലബാർ സമരവുമായി ബന്ധപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ആഷിഖ് അബു(Aashiq Abu)വിന്റെ ‘വാരിയംകുന്നൻ’ എന്ന ചിത്രം അടുത്തവർഷം തുടങ്ങും. 75 – 80 കോടി രൂപയാണു ബജറ്റ്. പൃഥ്വിരാജ്(Prithviraj) നായകനായെത്തുന്ന ചിത്രത്തിൽ സിനിമ പ്രഖ്യാപിച്ചയുടൻ തന്നെ വിമർശനങ്ങളുമായി ആളുകൾ എത്തിയിരുന്നു. പൃഥ്വിരാജ് ചിത്രത്തിൽ നിന്നും പിന്മാറണമെന്നും ആവശ്യമുയർന്നിരുന്നു.

ഇതേ വിഷയത്തിൽ നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ചിരുന്നു. അദ്ദേഹം ഇതിന്റെ നാടകരൂപം തയാറാക്കി സംവിധാനം ചെയ്തിട്ടുണ്ട്. ‘ദ ഗ്രേറ്റ് വാരിയംകുന്നത്ത്’ എന്ന പേരിൽ സിനിമയുടെ പിന്നണി പ്രവർത്തനങ്ങൾ നടക്കുകയാണ്.

More Stories

Trending News