സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ്സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കിൽ മാപ്പുപറയുകയും ചെയ്തതായി ആഷിക് അബു അറിയിച്ചു.
മലബാർ കലാപം അടിസ്ഥാനമാക്കി നാല് സിനിമകൾ മലയാളത്തിൽ ഒരുങ്ങുന്നു. ഇതിൽ മൂന്ന് സിനിമകളിലും പ്രധാനകഥാപാത്രമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നായകസ്ഥാനത്തും ഒരു സിനിമയിൽ വില്ലൻ കഥാപാത്രവുമാണ്. ഒരു വ്യക്തിയെ അടിസ്ഥാനപ്പെടുത്തി നാല് സിനിമകൾ പ്രഖ്യാപിക്കുന്നത് മലയാളത്തില്‍ തന്നെ അപൂർവമാണ്.