Vani Jayaram Demise: "വാണി ജയറാമിന് വിട"; മന്ത്രി സജി ചെറിയാനും പ്രതിപക്ഷ നേതാവും അനുശോചിച്ചു

Vani Jayaram Demise : വാണി ജയറാമിന്റെ നിര്യാണവാർത്ത സംഗീതാസ്വാദകരെ സങ്കടത്തിലാഴ്ത്തുന്നതാണെന്ന് മന്ത്രി സജി ചെറിയാനും പറഞ്ഞു.   

Written by - Zee Malayalam News Desk | Last Updated : Feb 4, 2023, 04:12 PM IST
  • വാണി ജയറാമിൻ്റെ മധുര സ്വരം സംഗീതാസ്വാദകർക്ക് മറക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഫേസ്‌ബുക്കിൽ കുറിച്ചു.
  • വാണി ജയറാമിന്റെ നിര്യാണവാർത്ത സംഗീതാസ്വാദകരെ സങ്കടത്തിലാഴ്ത്തുന്നതാണെന്ന് മന്ത്രി സജി ചെറിയാനും പറഞ്ഞു.
  • ഒരൊറ്റ തവണ കേട്ടാൽ പോലും ആരും ആരാധകരാകുന്ന സ്വര മാധുര്യമായിരുന്നു വാണി ജയറാമിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Vani Jayaram Demise: "വാണി ജയറാമിന് വിട"; മന്ത്രി സജി ചെറിയാനും പ്രതിപക്ഷ നേതാവും അനുശോചിച്ചു

പ്രശസ്ത ഗായിക വാണി ജയറാമിന്റെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുശോചനം അറിയിച്ചു. വാണി ജയറാമിൻ്റെ മധുര സ്വരം സംഗീതാസ്വാദകർക്ക് മറക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഫേസ്‌ബുക്കിൽ കുറിച്ചു. വാണി ജയറാമിന്റെ നിര്യാണവാർത്ത സംഗീതാസ്വാദകരെ സങ്കടത്തിലാഴ്ത്തുന്നതാണെന്ന് മന്ത്രി സജി ചെറിയാനും പറഞ്ഞു. ഒരൊറ്റ തവണ കേട്ടാൽ പോലും ആരും ആരാധകരാകുന്ന സ്വര മാധുര്യമായിരുന്നു വാണി ജയറാമിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രശസ്ത ഗായിക വാണി ജയറാമിന്റെ നിര്യാണവാർത്ത സംഗീതാസ്വാദകരെ സങ്കടത്തിലാഴ്ത്തുന്നതാണ്. ഒരൊറ്റ തവണ കേട്ടാൽ പോലും ആരും ആരാധകരാകുന്ന സ്വര മാധുര്യമായിരുന്നു വാണി ജയറാമിന്റെ പ്രത്യേകത. സീനിയർ ഗായികമാരായ ലതാ മങ്കേഷ്‌ക്കർ, പി സുശീല, എസ് ജാനകി, ആശാ ബോസ്‌ലെ എന്നിവരെല്ലാം അരങ്ങുവാഴുന്ന കാലത്തും തന്റേതായ ഒരു ഇടം സൃഷ്ടിക്കുവാൻ അവർക്ക് കഴിഞ്ഞു. സൗത്ത് ഇന്ത്യൻ ഭാഷകളിലെല്ലാം തന്നെ അവർ തന്റെ ഗാനങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ചു. ബോളിവുഡിൽ വാണി ജയറാമിനെ പോലെ  തരംഗമുണ്ടാക്കിയ മറ്റൊരു സൗത്ത് ഇന്ത്യൻ ഗായിക ഇല്ലെന്ന് തന്നെ പറയാം. ഒരേ സമയം കർണ്ണാട്ടിക് സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അവർ പ്രാഗൽഭ്യം തെളിയിച്ചു. ഏത് ശ്രുതിയിലും വളരെ ക്ലാരിറ്റിയോടെ പാടാനുള്ള  വാണി ജയറാമിന്റെ പാടവം ഒട്ടനവധി സംഗീത സംവിധായകർ എടുത്തു പറഞ്ഞിട്ടുണ്ട്. വാണി ജയറാം ആലപിച്ച ഏതോ ജന്മകല്പനയിൽ എന്ന ഗാനം എന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്ന് കൂടിയാണ്.

ഇന്ത്യൻ സംഗീതലോകത്തെ സംബന്ധിച്ച് വലിയ നഷ്ടമാണ് വാണി ജയറാമിന്റെ വിടവാങ്ങൽ. സിനിമാ സംഗീതത്തിന്റെ സുവർണകാലഘട്ടം സൃഷ്ടിച്ച ഇതിഹാസഗായകരിൽ ഒരു കണ്ണി കൂടെ മുറിഞ്ഞു വീണിരിക്കുന്നു. വാണി ജയറാമിനെ സ്നേഹിക്കുന്ന എല്ലാവരുടെയും ദുഃഖത്തിൽ കൂടെ ചേരുന്നു. ആദരാഞ്ജലികൾ.

ALSO READ: Vani Jayaram: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്

 
ഏഴു സ്വരങ്ങളിൽ ഈ ലോകത്തെയാകെ ആവാഹിച്ച മാസ്മരിക ശബ്ദം. എന്നും യുവത്വത്തിന്റെ ഊർജം കാത്ത് സൂക്ഷിച്ച ആലാപന ശൈലി. 19 ഭാഷകളിൽ പെയ്തിറങ്ങിയ പതിനായിരത്തിലധികം ഗാനങ്ങൾ. തലമുറകളെ കീഴടക്കി പൂർണതയിൽ എത്തിയ കലാസപര്യ. വാണി ജയറാമിൻ്റെ മധുര സ്വരം സംഗീതാസ്വാദകർക്ക് മറക്കാനാകില്ല.
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി..  നാടൻ പാട്ടിലെ മൈന...  ഏതോ ജന്മ കൽപനയിൽ...  കിളിയേ കിളി കിളിയേ... ഓലഞ്ഞാലി കുരുവീ... ഉൾപ്പെടെ എത്രയെത്ര ഗാനങ്ങൾ. ജൻമ വീഥികളിൽ എന്നും നിങ്ങളുണ്ടാകും.

വാണി ജയറാമിന് വിട...
ആദരവോടെ പ്രണാമം...

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്.

Trending News